ശബരിമല യാത്രയ്ക്കിടെ ചതി; സുഹൃത്തിന്റെ ഇരുമുടികെട്ടിൽ കള്ളനോട്ട് തിരുകി; പ്രതി പിടിയിൽ

കള്ളനോട്ട് കേസിൽ ട്വസ്റ്റ്. ശബരിമല യാത്രക്കിടെ ഏരോൽ സ്വദേശിയെ അറസ്റ്റ് ചെയ്ത കേസിൽ യഥാർത്ഥ പ്രതി പിടിയിൽ. കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ പിടിയിലായത്. മൊബൈൽ ഷോപ്പ് ഉടമയുടെ പരാതിയിൽ വിനോദിനെ പ്രതിയാക്കി ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.
ശബരിമല യാത്രയ്ക്കിടെ ഏരോൽ സ്വദേശി വിനോദിന്റെ ഇരുമുടികെട്ടിൽ കിഷോർ കള്ളനോട്ട് തിരുകി വക്കുകയായിരുന്നു. പമ്പയിൽ വച്ചാണ് പ്രതിയായ കിഷോർ വിനോദിന്റെ ഇരുമുടി കെട്ടിൽ കള്ള നോട്ട് വച്ചത്. കിഷോറിന്റെ ഭാര്യ സഹോദരൻ മംഗലാപുരം കള്ള നോട്ട് കേസിലെ പ്രതി. കിഷോറിന്റെ വീട്ടിൽ നിന്ന് നോട്ട് അടിക്കുന്ന വസ്തുക്കളും പിടികൂടി.
കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡി ശില്പ യുടെ നേതൃത്വത്തിലുള്ള എസ്എജിഒസി സ്ക്വാഡ് ആണ് കേസ് അന്വേഷിച്ചത്. സ്ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണൻ, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ പി പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Story Highlights : Man arrested in fake note case in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here