തുമ്പയിൽ നിന്ന് കാണാതായ 3 പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം തുമ്പയിൽ നിന്നും കാണാതായ 3 പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടെത്തി .തെലുങ്കാന റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വിദ്യാർത്ഥികളെ കണ്ടുകിട്ടിയത്. വിദ്യാർഥികൾ നിലവിൽ ആർ പിഎഫിന്റെ കസ്റ്റഡിയിലാണുള്ളത്. നാളെ രാവിലെ തുമ്പ പൊലീസ് തെലുങ്കാനയിലേക്ക് തിരിക്കും.
തിരുവനന്തപുരം പള്ളിത്തുറ സ്കൂളിലെ +2 വിദ്യാർത്ഥികളായ നിധിൻ, ഭുവിൻ, വിഷ്ണു എന്നിവരെയാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. മാതാപിതാക്കൾ തുമ്പ പൊലീസിൽ പരാതി നൽകുകയായിരുന്നു.അമ്മ വിഷമിക്കരുത് തിരിച്ചു വരും എന്ന് ഒരു വിദ്യാർത്ഥി കത്ത് എഴുതിവെച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കവയെയിരുന്നു വിദ്യാർത്ഥികൾ തെലങ്കാനയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
Story Highlights : 3 missing Plus Two students found from Tumba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here