ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവർത്തനം തുടങ്ങി

ഡൽഹിയിലെ ബുരാരിയിൽ നാല് നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ബുരാരിയിലെ ഓസ്കാർ പബ്ലിക് സ്കൂളിന് സമീപമാണ് സംഭവം. ഫ്ലാറ്റ് കെട്ടിടമാണ് തകർന്നതെന്നും നിരവധി താമസക്കാർ ഇതിൽ അകപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ആരും മരിച്ചതായി വിവരം ലഭിച്ചിട്ടില്ല.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കെട്ടിടത്തിൻ്റെ ബലഹീനതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രാത്രി നടന്ന അപകടമായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. അപകടത്തിൻ്റെ കാരണം അറിവായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് വ്യക്തമാക്കി. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Four-storey building collapses in Delhi’s Burari, many feared trapped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here