നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ വീട്ടിൽ വിഷകുപ്പിയും കൊടുവാളും, അന്വേഷണം തമിഴ്നാട്ടിലേക്ക്

നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചെന്താമരയുടെ വീട്ടിൽ പൊലീസ് പരിശോധന. പരിശോധനയിൽ വീട്ടിൽ നിന്ന് വിഷക്കുപ്പിയും കൊലയ്ക്ക് ഉപയോഗിച്ച വാളും കണ്ടെത്തി. ചെന്താമരയ്ക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. തിരുപ്പൂരിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ചെന്താമരയുടെ സഹോദരനുമായി പൊലിസ് തിരുപ്പൂരിലേക്ക് തിരിച്ചു. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
ഇന്ന് രാവിലെയാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്‍റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
Read Also: നെന്മാറ ഇരട്ടക്കൊല: നാട്ടുകാരുമായി അടുപ്പമില്ല, എപ്പോഴും സംശയം; പലരോടും പക; ദുരൂഹത നിറഞ്ഞ ചെന്താമര
ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നതായി നാട്ടുകാരിലൊരാൾ പറഞ്ഞു. ചെന്താമര ഒരു സൈക്കോയാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇത്തരത്തിലൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കൊല്ലപ്പെട്ട സുധാകരന്റെ മൃതദേഹം സംഭവ സ്ഥലത്ത് എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതൽ നാട്ടുകാർ ഭീതിയിലായിരുന്നു.
ഇയാളുടെ ഭാര്യയും മകളും മറ്റൊരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയും കുടുംബവുമാണ് എന്ന ധാരണയിലാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പടുത്തുന്നത്. രണ്ട് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. എപ്പോഴും ഇയാളുടെ കയ്യിൽ കത്തി കാണുമായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കൃത്യമായി ഇടപെട്ടിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.
Story Highlights : Nenmara muder case; Poison bottle and sword found in accused Chenthamara’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here