Advertisement

ചെന്താമരയുടെ ഭീഷണി ഭയന്ന് പരാതി നൽകിയത് 3 തവണ; പരാതി നെന്മാറ പൊലീസ് അവഗണിച്ചു, പുഷ്പ

January 27, 2025
2 minutes Read
pushpa

നെന്മാറ ഇരട്ടകൊലപാതക്കേസ് പ്രതി ചെന്താമര ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മൂന്ന് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അയൽവാസി പുഷ്പ. മൂന്ന് പരാതി കിട്ടിയിട്ടും പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുക പോലും ചെയ്തിരുന്നില്ല മരിച്ച പോത്തുണ്ടി സ്വദേശി സുധാകരന്റെ മകൾ പരാതി നൽകി ഒരാഴ്ച കഴിഞ്ഞാണ് താൻ പരാതി നല്കിയിരുന്നതെന്നും അവഗണനയാണ് ഉണ്ടായതെന്നും പുഷ്പ്പ ട്വന്റി ഫോറിനോട് പറഞ്ഞു.

ചെന്താമര രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും അതിൽ ഒരാളാണ് താനെന്നും പുഷ്പ കൂട്ടിച്ചേർത്തു. ചെന്താമരയുടെ ഭാര്യയുമായി കൂട്ടുകൂടിയതിന്റെ വൈരാഗ്യമാണ് തന്നെ കൊല്ലാൻ പദ്ധതിയിട്ടത്തിന് കാരണമെന്നും കുടുംബം തകർത്തത് താൻ ആണെന്ന് പ്രതി കരുതിയിരുന്നു പ്രതിയുടെ വീട്ടിലേക്ക് നോക്കുന്നത് പോലും ഇഷ്ടമായിരുന്നില്ല. തന്നെയും ബിന്ദു എന്നയാളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു ആയുധങ്ങൾ വരെ തങ്ങളെ കാണിച്ചിരുന്നെന്നും പുഷ്പ ട്വന്റി ഫോറിനോട് വെളിപ്പെടുത്തി.

Read Also: ചെന്താമര നെന്മാറയിലെ വീട്ടിൽ താമസിച്ചത് ജാമ്യ ഉപാധികൾ ലംഘിച്ച്; പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി

അഞ്ച് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമരയുടെ ക്രൂരത. പകയോടെ വാളുമായി കാത്തിരുന്ന ചെന്താമര സുധാകരനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ലക്ഷ്മിയെയും ചെന്താമര വെട്ടുകയായിരുന്നു. കൊല്ലുമെന്ന് ചെന്താമര മുമ്പും ഭീഷണിപ്പെടുത്തിയിരുന്നെന്ന് സുധാകരന്റെ മകൾ അഖില പറയുന്നു. പൊലീസിൽ പരാതി നൽകിയിരുന്നെന്നും പൊട്ടിക്കരഞ്ഞ് അഖിലയുടെ പ്രതികരണം.

ചെന്താമരയ്ക്കെതിരെ നാട്ടുകാരും പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചു. 2022 മെയ് മാസത്തിലാണ് പ്രതി ചെന്താമരാക്ഷാന് ജാമ്യം ലഭിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കേയായിരുന്നു ജാമ്യം തേടി പ്രതി കോടതിയിലെത്തിയത്. നെൻമാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം. പിന്നീട് ജാമ്യത്തിൽ ഇളവ് തേടി 2023 ൽ പ്രതി വീണ്ടും കോടതിയിൽ എത്തി. ഇതെ തുടർന്നാണ് നെൻമാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥ നവീകരിച്ചത്. എന്നാൽ ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പോത്തുണ്ടിയിലെ ബോയൻ കോളനിയിലെ വീട്ടിലെത്തിയത്.

സുധാകരനെയും അമ്മയെയും വെട്ടികൊലപ്പെടുത്തിയതിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ചെന്താമരയുടെ വീട്ടിൽ നിന്നും വിഷക്കുപ്പിയും കൊലയ്ക്കുപയോഗിച്ച വാളും കണ്ടെടുത്തു. പ്രതിയ്ക്കായി നെല്ലിയാമ്പതി വനമേഖല കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഡ്രോൺ നിരീക്ഷണവും നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പ്രതി പോയിരിക്കാം എന്ന നിഗമനത്തിൽ ചെന്താമരയുടെ സഹോദരനുമായി പൊലീസ് തിരിച്ചിരിക്കുകയാണ്.

Story Highlights : Nenmara murder case more details is out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top