‘ഒരു സാറ് ഓടിച്ചുകൊണ്ടുവരികയായിരുന്നു; ചെന്താമരയാണത് കവര്‍ ചെയ്യു എന്ന് വിളിച്ചു പറഞ്ഞു’; പ്രതിയെ കണ്ട കുട്ടികള്‍

പൊലീസുകാരന്‍ ഓടിച്ചുകൊണ്ടുവരുമ്പോഴാണ് ചെന്താമരയെ കണ്ടതെന്ന് പ്രദേശവാസികളായ കുട്ടികള്‍. ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ഇരിക്കുകയായിരുന്ന മൂന്ന് കുട്ടികളാണ് ചെന്താമരയെ കണ്ടത്.
ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ഇരിക്കുകയായിരുന്നു. എല്ലാവരും പോയിരുന്നു. ഞങ്ങള്‍ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളു. പൊലീസുകാരന്‍ ഒരാളെ ഓടിച്ചു കൊണ്ടു വരുന്നുണ്ടായിരുന്നു. ശബ്ദം കേട്ടു. പിന്നാലെ വന്ന പൊലീസുകാരന്‍ ചെന്താമരയാണത് കവര്‍ ചെയ്യു എന്ന് വിളിച്ചു പറഞ്ഞു. ഓടിപ്പോയി നോക്കിയപ്പോള്‍ ഇയാള്‍ പതുങ്ങുകയായിരുന്നു. പിന്നാലെ ഓടിയെങ്കിലും ഫോണിന്റെ ഫ്ളാഷായത് കാരണം മുന്നോട്ട് പോകാന്‍ സാധിച്ചില്ല – കുട്ടികള്‍ വ്യക്തമാക്കുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസുകാര്‍ ഇങ്ങോട്ട് വന്നിരുന്നുവെന്നും പ്രദേശത്തെ കോഴിഫാമിന് സമീപത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്നും ഡിവൈഎസ്പി എന്‍ മുരളീധരന്‍ പ്രതികരിച്ചിരുന്നു. നാട്ടുകാര്‍ സ്റ്റേഷനില്‍ വിളിച്ച് പെട്ടന്ന് വരാന്‍ പറഞ്ഞത് പ്രകാരമാണ് തങ്ങള്‍ ഇങ്ങോട്ട് വന്നതെന്നും ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു. കണ്ടത് ചെന്താമരയെ തന്നെയെന്നും ഡിവൈഎസ്പി എന്‍ മുരളീധരന്‍ സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ കണ്ടയുടനെ പ്രതി വനത്തിലേക്ക് ഓടി മറയുകയായിരുന്നു.
പ്രതി നേരത്തെയും കുറ്റകൃത്യം നടത്തി കാട്ടിനുള്ളിലേക്ക് വലിയുകയായിരുന്നു പതിവ്. ഇത്തവണയും ഈ സാധ്യത അന്വേഷണ സംഘം കണക്കിലെടുത്തിരുന്നു. ഇത് ശരിവെക്കും വിധമാണ് നിലവിലെ സംഭവ വികാസങ്ങള്‍. ചെന്താമരയുടെ ബന്ധുവിന്റെ വീട് മാട്ടായയില്‍ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Story Highlights : Search for Chenthamara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here