Advertisement

പ്രിവിലേജുകളുടെ തണലിൽ അല്ല SFI വളർന്നത്, അതിനേക്കാൾ വലിയ ക്രൂരതകളെ അതിജീവിച്ചാണ്: എ എ റഹീം എം പി

January 29, 2025
1 minute Read

ഉത്തരേന്ത്യയിൽ കാണാറുള്ള ആൾക്കൂട്ട അക്രമങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇന്നലെ തൃശൂരിൽ കെ എസ് യു നടത്തിയതെന്ന് എ എ റഹീം എം പി. ആശയങ്ങളും മുദ്രാവാക്യങ്ങളും കൊണ്ടല്ല ഒരിക്കൽ പോലും കെ എസ് യു കലാലയങ്ങളിൽ ശക്തിപ്പെടാൻ ശ്രമിച്ചത്, അക്രമവും ആയുധവും കൊണ്ട് മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എസ് എഫ് ഐ കലാലയങ്ങളിലെ കരുത്തായി വളർന്നത് ഇതിനേക്കാൾ വലിയ ക്രൂരതകളെ അതിജീവിച്ചാണ്. അതിനാൽ എസ് എഫ് ഐ ഇതിനെയും അതിജീവിക്കും. പ്രിവിലേജുകളുടെ തണലിൽ അല്ല എസ് എഫ് ഐ വളർന്നത്.മാധ്യമങ്ങളുടെ തണലും എന്തും ചെയ്യാനുള്ള ലൈസൻസും ഉണ്ടായിട്ടും കെ എസ് യു എങ്ങുമെത്തുന്നില്ല. അക്രമങ്ങൾക്കും അവഗണനകൾക്കും തകർക്കാനാകില്ല എസ് എഫ് ഐ എന്ന കരുത്തിനെയെന്നും എ എ റഹീം വ്യക്തമാക്കി.

എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്

ഇന്നലെ കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവ വേദിയിൽ കെ എസ് യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ എസ് എഫ് ഐ ക്കാരെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യം നമ്മൾ എല്ലാവരും കണ്ടതാണ്.ഉത്തരേന്ത്യയിൽ കാണാറുള്ള ആൾക്കൂട്ട അക്രമങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇന്നലെ തൃശൂരിൽ കെ എസ് യു ക്രിമിനലുകൾ നടത്തിയത്.
ആശയങ്ങളും മുദ്രാവാക്യങ്ങളും കൊണ്ടല്ല ഒരിക്കൽ പോലും കെ എസ് യു കലാലയങ്ങളിൽ ശക്തിപ്പെടാൻ ശ്രമിച്ചത്,അക്രമവും ആയുധവും കൊണ്ട് മാത്രമാണ്.
ആ വേട്ടനായ്ക്കളെയല്ല കലാലയങ്ങൾ സ്വീകരിച്ചത്.
എസ് എഫ് ഐ കലാലയങ്ങളിലെ കരുത്തായി വളർന്നത് ഇതിനേക്കാൾ വലിയ ക്രൂരതകളെ അതിജീവിച്ചാണ്.അതിനാൽ എസ് എഫ് ഐ ഇതിനെയും അതിജീവിക്കും.
പക്ഷേ,
എനിക്ക് പറയാനുള്ളത് മാധ്യമങ്ങളെക്കുറിച്ചാണ്.
ഈ ക്രൂരമായ കാഴ്ചയ്ക്ക് നേരെ കണ്ണടച്ച വാർത്താ ചാനലുകളുടെയും, പത്രങ്ങളുടെയും നെറികേടിനെ കുറിച്ചാണ്.ഇത് എസ് എഫ് ആണ് ചെയ്തത് എന്നോർമിച്ചു നോക്കൂ…..
ചിത്രം:ഇന്നത്തെ മനോരമ
തിരുവനന്തപുരം എഡിഷൻ ഒന്നാം പേജ്.
മനോരമ “കെ എസ് യു കുഞ്ഞുങ്ങളുടെ ദിവ്യപ്രവൃത്തി‘’
അറിഞ്ഞിട്ടേയില്ല!!!.
പ്രിവിലേജുകളുടെ തണലിൽ അല്ല എസ് എഫ് ഐ വളർന്നത്.മാധ്യമങ്ങളുടെ തണലും എന്തും ചെയ്യാനുള്ള ലൈസൻസും ഉണ്ടായിട്ടും കെ എസ് യു എങ്ങുമെത്തുന്നില്ല!.
അക്രമങ്ങൾക്കും അവഗണനകൾക്കും തകർക്കാനാകില്ല എസ് എഫ് ഐ എന്ന കരുത്തിനെ.

Story Highlights : A A Rahim MP on SFI KSU Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top