Advertisement

അഭൂതപൂർവമായ തിക്കും തിരക്കും, മഹാകുംഭമേളയുടെ അമൃത സ്നാനത്തിൽ നിന്ന് അഖാഡകൾ പിന്മാറി

January 29, 2025
2 minutes Read

മഹാകുംഭമേളയിൽ തിക്കും തിരക്കും കാരണം ബുധനാഴ്ചത്തെ അമൃത സ്നാനത്തിൽ നിന്ന് അഖാഡകൾ പിന്മാറി. ANI യുൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മഹാകുംഭ മേളയുടെ ഏറ്റവും വിശേഷപ്പെട്ട ദിനമായ മൗനി അമാവാസിയിൽ സ്നാനഘട്ടങ്ങളിൽ അഭൂത പൂർവമായ തിക്കും തിരക്കും ഉണ്ടായതിനെത്തുടർന്ന് അഖാഡകൾ ബുധനാഴ്ചത്തെ മൗനി അമാവാസി അമൃത സ്‌നാൻ പിൻവലിച്ചുവെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡൻ്റ് മഹന്ത് രവീന്ദ്ര പുരി ANIയോട് പറഞ്ഞു.

ഇന്നത്തെ രണ്ടാം ‘ഷാഹി സ്നാന’ത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാൻ കോടിക്കണക്കിന് ഭക്തർ വിശുദ്ധ നഗരമായ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി. നിർഭാഗ്യകരമായ സംഭവത്തെത്തുടർന്ന് പൊതുജനങ്ങളുടെ വലിയ പ്രയോജനത്തിനായി അഖാഡകൾ ‘അമൃത് സ്നാനത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. ഫെബ്രുവരി 3 ന് നടക്കുന്ന ബസന്ത് പഞ്ച്മിയിലെ മൂന്നാമത്തെ ‘ഷാഹി സ്നാന’ത്തിൽ അഖാഡകൾ പങ്കെടുക്കും.

അതേസമയം ഇന്ന് പുലർച്ചെ 2 മണിയോടെ സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റതായി റിപോർട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.10 കോടിയിലധികം ഭക്തർ ത്രിവേണി സംഗമത്തിൽ ഉണ്ടാകുമെന്നാണ് യുപി സർക്കാർ പ്രതീക്ഷിച്ചിരുന്നത്.

Story Highlights : Akharas Call Off Mauni Amavasya ‘Amrit Snan’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top