13 വർഷമായി ശിക്ഷ അനുഭവിക്കുന്നു, കൊരട്ടി കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ വെറുതെ വിട്ടു

കൊരട്ടി കൊലപാതക കേസ് പ്രതിയെ വെറുതെ വിട്ടു. പതിമൂന്ന് വർഷത്തിന് ശേഷമാണ് പ്രതിയെ സുപ്രീംകോടതി വെറുതെവിട്ടത്. കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആർഎസ്എസ് പ്രവർത്തകനായ വിനോഭായിയെ ആണ് കോടതി വെറുതെവിട്ടത്. കൊരട്ടി സ്വദേശിയും സിപിഐഎം പ്രവർത്തകനുമായ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.,
കേസിലെ സാക്ഷിമൊഴികൾ വൈരുദ്ധ്യം നിരീക്ഷിച്ചാണ്കോടതി നടപടി. പ്രതി എട്ടു വർഷം മുൻപ് നൽകിയ അപ്പിലീലാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കിയത്. നേരത്തെ അപ്പീലിൽ ജാമ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നൽകിയിരുന്നില്ല.കൊലക്കേസിൽ 13 വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു വിനോഭായ്.
Story Highlights : koratty murder case accused acquitted supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here