UDFന്റെ മലയോര പ്രചാരണജാഥയുടെ ഭാഗമാകാൻ പി.വി അൻവർ; നാളെ യോഗങ്ങളിൽ പങ്കെടുക്കും

യുഡിഎഫിന്റെ മലയോര പ്രചാരണജാഥയിൽ പി.വി അൻവർ പങ്കെടുക്കും. പി വി അൻവറിൻ്റെ ആവശ്യം യു.ഡി.എഫ് നേതൃത്വം അംഗീകരിച്ചു. നാളെ അൻവർ മലയോര ജാഥയുടെ ഭാഗമാവും. നിലമ്പൂർ എടക്കരയിലേയും കരുവാരക്കുണ്ടിലേയും യോഗങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞദിവസം പിവി അൻവർ പ്രതിപക്ഷ നേതാവിനെ നേരിൽകണ്ട് ജാഥയിൽ സഹകരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
ജാഥയുടെ ഭാഗമായി വിഡി സതീശൻ മാനന്തവാടിയിലെത്തിയപ്പോഴായിരുന്നു പിവി അൻവർ കൂടിക്കാഴ്ച നടത്തി സഹകരിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. യുഡിഎഫിൽ ചേരാനായി തൃണമൂൽ കോൺഗ്രസ് കേരളാ ഘടകം അപേക്ഷ നൽകിയിരുന്നു. മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രചാരണജാഥ നയിക്കുന്നത്. ഈ മാസം 25നാണ് ജാഥ ആരംഭിച്ചത്.
Read Also: നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം; ‘നുണ പരിശോധനയ്ക്ക് വിധേയനാക്കണം’; അപേക്ഷ നൽകി പ്രശാന്തൻ
വന്യമൃഗങ്ങളുടെ അക്രമത്തിൽ നിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മലയോര പ്രചാരണജാഥ.
Story Highlights : PV Anvar to be part of UDF campaign march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here