Advertisement

‘കൈയ്ക്ക് പുറമെ ചുറ്റിക ഉപയോഗിച്ചും മര്‍ദ്ദിച്ചു’; ചോറ്റാനിക്കരയില്‍ 19കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയുമായി തെളിവെടുപ്പ്

January 30, 2025
2 minutes Read
chottanikkara

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അനൂപുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ മര്‍ദിക്കാന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.

കൈയ്ക്ക് പുറമെ അനൂപ് ചുറ്റിക ഉപയോഗിച്ചും പെണ്‍കുട്ടിയെ മര്‍ദിച്ചു. ഇതിന്റെ പാടുകളാണ് ശരീരത്തില്‍ ഉള്ളത്. ഇതിന് പിന്നാലെ പെണ്‍കുട്ടി ഷാള്‍ കഴുത്തില്‍ കുരിക്കി ആത്മഹത്യക്ക് ശ്രമിച്ചു. ഷാള്‍ മുറിച്ചിട്ട അനൂപ് ശബ്ദം പുറത്ത് വരാതെ ഇരിക്കാന്‍ വായപൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു. പെണ്‍കുട്ടി മരിച്ചെന്നു കരുതിയാണ് അനൂപ് വീട്ടില്‍ നിന്നും പോയത്. ഇക്കാര്യങ്ങള്‍ എല്ലാം പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.ഇന്‍സ്റ്റാഗ്രാം വഴിയാണ് അനൂപ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ലഹരി അടക്കം കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാട്ടുകാരും തിരിച്ചറിഞ്ഞു.

ബലാത്സംഗം, വധശ്രമം, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ മറ്റ് പ്രതികള്‍ ഇല്ല. പെണ്‍കുട്ടിയുടെ സ്വത്തുക്കളും പ്രതി ലക്ഷ്യം വച്ചിരുന്നതായാണ് പൊലീസിന്റെ സംശയം. തലച്ചോറിന് പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല.

Story Highlights : Evidence collection with accused who tried to kill 19-year-old girl in Chottanikkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top