ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; കുട്ടി ഗര്‍ഭം ധരിച്ചത് ബന്ധുവായ 14 വയസുകാരനില്‍ നിന്ന്

ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. ഇടുക്കി ഹൈറേഞ്ചില്‍ ആണ് സംഭവം. ബന്ധുവായ 14 വയസുകാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പൂര്‍ണ ഗര്‍ഭിണിയെന്ന് മനസിലായപ്പോള്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. (9th standard girl give birth in idukki)
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കാലങ്ങളായി അകന്നുകഴിയുകയായിരുന്നു. കുട്ടി അച്ഛനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. അവധിക്കാലത്ത് അമ്മയുടെ അടുത്ത് നില്‍ക്കാന്‍ പോയപ്പോള്‍ അവിടെയുള്ള സമപ്രായക്കാരനായ ഒരു ബന്ധുവില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ബന്ധുവിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റും.
Story Highlights : 9th standard girl give birth in idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here