Advertisement

എമ്പുരാന് മുൻപ് സ്റ്റീഫൻ ഒന്നുകൂടിയെത്തും; ലൂസിഫർ റീ റിലീസ് ഉണ്ടായേക്കുമെന്ന് ആന്റണി പെരുമ്പാവൂർ

January 31, 2025
1 minute Read

എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയേറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ സിനിമയുടെ സക്സസ് മീറ്റിലാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം പറഞ്ഞത്. ‘ലൂസിഫർ വീണ്ടും റിലീസ് ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട്. തിയേറ്ററിൽ രണ്ടാഴ്ച പ്രദർശിപ്പിക്കണം. അതിനുശേഷം എമ്പുരാൻ റിലീസ് ചെയ്യണമെന്ന ആ​ഗ്രഹം മനസിലുണ്ട്. കൂടുതൽ ഒന്നും തീരുമാനിച്ചിട്ടില്ല” എന്നാണ് ആന്റണി പെരുമ്പാവൂരിൻ്റെ വാക്കുകൾ.

2019ൽ ആണ് ലൂസിഫർ റിലീസ് ചെയ്തത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നു. അതേസമയം, എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ലൂസിഫറില്‍ ഉണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം എമ്പുരാനിലും ഉണ്ടായിരിക്കും. ലൂസിഫര്‍ പാര്‍ട്ട് 3 ചിലപ്പോള്‍ സംഭവിച്ചേക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. എമ്പുരാനിലൂടെ കഥ പറഞ്ഞ് തീരില്ലെന്നും അതുകൊണ്ട് പാര്‍ട്ട് 3 ഉണ്ടാകാന്‍ ചാന്‍സ് ഉണ്ടെന്നുമാണ് പൃഥ്വിരാജ് ടീസര്‍ ലോഞ്ചിനിടെ പറഞ്ഞത്.

വമ്പൻ ബജറ്റിലാണ് എമ്പുരാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

Story Highlights : Antony perumbavoor on lucifer rerelease

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top