പുതുക്കിയ പാമ്പന്‍ പാലത്തിനടിയിലൂടെ കപ്പല്‍ പോകുന്നത് കണ്ടിട്ടുണ്ടോ? കൗതുകമുണര്‍ത്തും വിഡിയോ

പുതുക്കിയ പാമ്പന്‍പാലത്തിനടയിലൂടെ ആദ്യമായി കപ്പല്‍ കടത്തിവിട്ടു. വെര്‍ട്ടിക്കല്‍ സസ്‌പെന്‍ഷന്‍ വഴി പാലം ഉയര്‍ത്തിയാണ് കപ്പല്‍ കടത്തിവിട്ടത്. ട്രാക്കിലൂടെ എക്‌സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടവും നടന്നു. ഈ മാസം പതിനൊന്നിനകം പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. (Rameswaram welcomes trains after two years: New Pamban bridge)
രാജ്യത്തെ എഞ്ചിനീയറിങ് വൈഭവത്തിന്റെ മികവ് വിളിച്ചോതുന്ന പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം കഴിഞ്ഞിട്ട് കുറച്ചുനാളുകളായിരുന്നു. പല തവണ ട്രാക്കിലൂടെ ട്രെയിന്റെ ട്രയല്‍ റണ്‍ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പാലത്തിനടയിലൂടെ ഒരു കപ്പല്‍ കടത്തിവിടുന്നത്. നാവിക സുരക്ഷാ സേനയുടെ കപ്പലാണ് പാലത്തിനടിയൂടെ കടന്നുപോയത്. കപ്പല്‍ വന്നതോടെ സെന്‍സറുകള്‍ വഴി പാലത്തിന്റെ മധ്യഭാഗത്തുള്ള 72.5 മീറ്റര്‍ മുകളിലേക്ക് ഉയര്‍ന്നു. യാതൊരു തടസ്സവുമില്ലാതെ പാമ്പന്‍പാലത്തിനടിയിലൂടെ കപ്പല്‍ പോയി.
മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ഓടിച്ചാണ് ട്രാക്കിന്റെ പരിശോധന നടത്തിയത്. രണ്ട് പരീക്ഷണങ്ങളും പൂര്‍ണ വിജയമാണ്. 545 കോടി ചിലവാക്കി നിര്‍മിച്ച പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 11 ന് ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. 2 വര്‍ഷം മുന്‍പാണ് ബലക്ഷയം കാരണം പാമ്പന്‍പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിയത്. പുതിയ പാലം കാണാന്‍ നിരവധിയാളുകളും എത്തുന്നുണ്ട്.
Story Highlights : Rameswaram welcomes trains after two years: New Pamban bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here