Advertisement

എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ്; എഐ വികസനത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ്

February 1, 2025
1 minute Read
nirmala

കേന്ദ്ര ബജറ്റില്‍ അങ്കണവാടികള്‍ക്കായി പ്രത്യേക പദ്ധതി. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പോഷകാഹാര പദ്ധതി. രാജ്യത്തെ
8 കോടി കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരത്തിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുക.

2014ന് ശേഷം തുടങ്ങിയ 5 ഐഐടികള്‍ക്ക് അധിക ഫണ്ട് വകയിരുത്തി. അടുത്ത വര്‍ഷത്തേക്ക് ഐഐടി, ഐഐഎസ്‌സി ഗവേഷണത്തിനായി പതിനായിരം പിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും.

എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് അനുവദിച്ചു. യുവ മനസുകളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50000 അടല്‍ തിങ്കറിങ് ലാബുകള്‍ രാജ്യത്ത് സ്ഥാപിക്കും. നൈപുണ്യ വികസനത്തിനായി അഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് സ്ഥാപിക്കും. ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കും.

എ ഐ വികസനത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വ്യാപനത്തിനും പദ്ധതിയുണ്ട്. 10000 കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ നിലവില്‍ വരും.

രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ. സാമ്പത്തിക വികസനത്തില്‍ 70 ശതമാനം വനിതാ പങ്കാളിത്തമെന്ന് ധനമന്ത്രി പറഞ്ഞു. വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരമാന്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മധ്യവര്‍ഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റാണിതെന്ന് ധനമന്ത്രി നര്‍മല സീതാരാമന്‍.

Story Highlights : Announcement for education in Budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top