Advertisement

‘പ്രിയപ്പെട്ട MVD, കൂളിംഗ് ഫിലിമും അലോയ് വീലുമൊക്കെ നിരോധിക്കാൻ സർക്കാരിനോട് പറയണം, വിൽക്കുന്നത് കൊണ്ടാണ് വാങ്ങുന്നത്’ : ആസിഫ് അലി

February 1, 2025
2 minutes Read

മാർക്കറ്റില്‍ ലഭിക്കുന്ന കൂളിംഗ് ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ് എല്ലാം നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് നടൻ ആസിഫ് അലി. എംവിഡി ഉദ്യോഗസ്ഥരുമായി ചേർന്ന് സംഘടിപ്പിച്ച റോഡ് സേഫ്റ്റി അവേർന്നസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ വാങ്ങിപ്പോകുന്നത്, വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് ഒരിക്കലും വാങ്ങിക്കില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. എംവിഡി ഉദ്യോഗസ്ഥരില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

”വണ്ടിയുടെ കൂള്‍ ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ്. ഇതെല്ലാം നിരോധിക്കാൻ നിങ്ങള്‍ ഗവണ്‍മെന്റിനോട് പറയണം. ഞങ്ങള്‍ കാശ് കൊടുത്ത് ഇത് മേടിച്ച്‌ ഒട്ടിക്കുകയും നിങ്ങള്‍ റോഡില്‍ വച്ച്‌ പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇത് മേടിച്ച്‌ ഉപയോഗിക്കുന്നത്. വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മേടിക്കില്ല.

ചൂടുള്ളത് കൊണ്ടും പ്രൈവസി പ്രശ്നങ്ങളുള്ളത് കൊണ്ടും പല സമയത്തും ഞങ്ങള്‍ക്ക് കൂളിംഗ് ഫിലിം ഒട്ടിക്കേണ്ടി വന്നേക്കാം. ഇത് ഞാൻ ഒരിക്കലും നിങ്ങളെ മോശമാക്കി പറയുന്നതല്ല. അവസരം കിട്ടുമ്പോൾ ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്. അത് കീറിക്കളയുന്നതിനേക്കാള്‍ നല്ലത് വില്‍ക്കാൻ സമ്മതിക്കാതിരിക്കുന്നതാണ് നല്ലത്”- അസിഫ് അലി പറഞ്ഞു.

Story Highlights : Asif ali on Cars cooling films alloy wheels mvd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top