Advertisement

മിഹിറിന്റെ മരണം; സ്കൂൾ അധികൃതർക്ക് വ്യക്തമായ മറുപടിയില്ല; സമഗ്ര അന്വേഷണം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

February 3, 2025
2 minutes Read

എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടിയുടെ മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴി രേഖപ്പെടുത്തി. പല ചോദ്യങ്ങൾക്കും സ്കൂൾ അധികൃതർക്ക് വ്യക്തമായ മറുപടിയില്ലെന്ന് പൊതു വിദ്യാഭ്യസ ഡയറക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി.

മിഹിറിന്റെ ആത്മഹത്യയിൽ രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് കാക്കനാട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചത്. കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തി.

Read Also: ‘കണ്ടാല്‍ പെണ്ണിനെപ്പോലെ തോന്നില്ലെന്നടക്കം പ്രഭിന്‍ വിഷ്ണുജയോട് പറഞ്ഞു; ഇത്രയും മാരകമായ പ്രശ്‌നങ്ങളാണ് അവളനുഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു’; വിഷ്ണുജയുടെ സഹോദരിമാര്‍

മിഹിർ നേരത്തെ പഠിച്ച സ്കൂൾ അധികൃതരിൽ നിന്നും തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്മെന്റിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സ്കൂളുകളുടെ പ്രവർത്തനത്തിന് ആവശ്യമായ സർക്കാരിന്റെ NOC ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും ഇരുകൂട്ടർക്കും അത് ഹാജരാക്കാൻ കഴിഞ്ഞില്ല. പല ചോദ്യങ്ങളോടും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ പ്രതികരണം ഉണ്ടായില്ലെന്നും എസ് ഷാനവാസ്

നിശ്ചിത സമയത്തികനം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ നടപടി ഉണ്ടാകും. സഹപാഠികൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മൊഴിയെടുക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംഭവത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ അന്വേഷണവും ഉണ്ടാകും. അതേസമയം മിഹിർ നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പലിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. മാതാപിതാക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്കാണ് പോലീസും കടന്നിട്ടുള്ളത്.

Story Highlights : Public Education Department started comprehensive investigation in Mihir death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top