‘കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു’; കോളജ് മാനേജ്മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികൾ

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. കർണാടക രാമനഗരിയിലെ ദയാനന്ദ സാഗർ കോളജിലെ ഒന്നാം വർഷ Bsc നഴ്സിങ് വിദ്യാർത്ഥി അനാമിക ( 19) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.കോളജ് മാനേജ്മെന്റിന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അനാമികയുടെ സഹപാഠികൾ 24നോട് പറഞ്ഞു. പലകാരണങ്ങൾ പറഞ്ഞ് നിരന്തരം പീഡനമുണ്ടായി.
മലയാളി വിദ്യാർത്ഥികൾ എല്ലാം ഇതേ പീഡനം നേരിടുന്നുണ്ടെന്നും സഹപാഠികൾ. ഇത് പുറത്തറിയാതിരിക്കാൻ ശ്രമം നടക്കുന്നുവെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : malayali student died in karnataka
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here