ഇനി സ്വകാര്യ ചാറ്റുകളിലും ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം പുത്തൻ ഫീച്ചർ ഉടൻ എത്തും

ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. ഇപ്പോഴിതാ ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന ഇവന്റ് ഷെഡ്യൂളിംഗ് ഫീച്ചർ ഇനി സ്വകാര്യ ചാറ്റുകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. [New WhatsApp feature]
ഇതോടെ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ, കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലുകൾ, സഹപ്രവർത്തകരുമായുള്ള മീറ്റിംഗുകൾ എന്നിവയെല്ലാം എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാനും ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാനും സാധിക്കും. വൺ-ഓൺ-വൺ സംഭാഷണങ്ങളിലേക്ക് സവിശേഷത ലഭ്യമാകുന്നതോടെ, ഒരു സമർപ്പിത കലണ്ടർ ആപ്പിലേക്ക് മാറാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ കൂടുതൽ വഴക്കം ലഭിക്കും.
Read Also: ആരോഗ്യമേഖലയ്ക്ക് 10431 കോടി; കാരുണ്യ പദ്ധതിക്കായി 700 കോടി
iOS-നുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ എത്തിയിട്ടുണ്ട്. മറ്റുള്ളവരിലേക്ക് ഇത് ഉടനെത്തുമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
പുതിയ ഫീച്ചറുകൾ
.ഇവന്റ് ഷെഡ്യൂളിംഗ്: തീയ്യതി, സമയം, സ്ഥലം എന്നിവ ഉൾപ്പെടെ ഇവന്റുകൾ എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാം.
.ഓർമ്മപ്പെടുത്തലുകൾ: ഇവന്റുകൾക്ക് തൊട്ടുമുന്‍പ് ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാം.
.ഓഡിയോ, വീഡിയോ കോളുകൾ: ഇവന്റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാം.
Story Highlights : New WhatsApp feature may soon let you schedule events in private chats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here