Advertisement

നെന്മാറ ഇരട്ട കൊലപാതകം; ഉടൻ കുറ്റപത്രം സമർപ്പിക്കും; ജാമ്യ ഉപാധി ലംഘിച്ചിട്ടും നടപടി സ്വീകരിക്കാത്തത് വീഴ്ചയെന്ന് DIG

February 7, 2025
2 minutes Read

പാലക്കാട് പോത്തുണ്ടി ഇരട്ട കൊലപാതക കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം. ജാമ്യ ഉപാധി ലംഘിച്ചുവെന്ന് കണ്ടെത്തിയിട്ടും പ്രതി ചെന്താമരക്കെതിരെ നടപടി സ്വീകരിക്കാത്തത് വീഴ്ചയാണെന്ന് തൃശ്ശൂർ റെയിഞ്ച് ഡിഐജി ഹരിശങ്കർ പറഞ്ഞു.

കുറ്റമറ്റ രീതിയിലായിരുന്നു പോലീസ് അന്വേഷണമെന്ന് ഡിഐജി ഹരിശങ്കർ പറഞ്ഞു. സജിത കൊലപാതക കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കും. തുടർനടപടികൾ ചർച്ച ചെയ്യാൻ പോലീസ് യോഗം ചേർന്നുവെന്ന് ഡിഐജി വ്യക്തമാക്കി. ജാമ്യ ഉപാധി ലംഘിച്ചു എന്ന് കണ്ടെത്തിയിട്ടും ചെന്താമരക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് ഡിഐജി പറഞ്ഞു.

Read Also: യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ആക്രമണം നടത്തിയത് ആൺ സുഹൃത്ത്; യുവതിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ കെട്ടിവച്ച്

2019ൽ സജിത എന്ന യുവതിയെ കൊലപ്പെടുത്തിയ വ്യക്തി ജാമ്യത്തിൽ ഇറങ്ങിയശേഷം കുടുംബത്തി നെതിരെ നിരന്തരം കൊല ഭീഷണി മുഴക്കിയ കാര്യം കുടുംബവും നാട്ടുകാരും പോലിസിനെ അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കാതിരുന്നതാണ് വീണ്ടും കൊലപാതകം നടക്കാനിടയായതെന്ന് ആക്ഷേപം ഉയർന്നിരുന്നു. കൂടാതെ പ്രതിക്കെതിരെ ജനരോക്ഷം ഉണ്ടായിരുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Story Highlights : Palakkad Nenmara Murder case police will file charge sheet soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top