Advertisement

അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

February 8, 2025
1 minute Read

അയോധ്യയിലെ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ നോതാക്കൾ എന്നിവരുൾപ്പെടെയുള്ളവർ ചൗപാലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെകയാണ് അന്ത്യം.

ദീർഘകാലമായി അസുഖബാധിതനായിരുന്നു. 2024 ഓഗസ്റ്റിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ആദ്യ ഇഷ്ടിക അദ്ദേഹം സ്ഥാപിച്ചു. സുപോളിലെ താമസക്കാരനായ കാമേശ്വർ 1956 ഏപ്രിൽ 24 ന് കാമറൈലിൽ ഒരു ദളിത് കുടുംബത്തിലാണ് ജനിച്ചത്.

‘മുതിർന്ന ബിജെപി നേതാവും രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ കാമേശ്വർ ചൗപാൽ ജിയുടെ നിര്യാണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ സമർപ്പിത രാമ ഭക്തനായിരുന്നു അദ്ദേഹം,” പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

1989ൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യ കല്ലിട്ട കാമേശ്വറിനെ ആർഎസ്എസ് ആദ്യത്തെ കർസേവകായി ആദരിച്ചിരുന്നു. ബിഹാറിലെ സുപോൾ സ്വദേശിയായ കാമേശ്വർ ചൗപാൽ 2002 മുതൽ 2014 വരെ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിയുടെ സ്ഥാനാർത്ഥിയായി സുപോളിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

Story Highlights : kameshwar chaupal stone temple in ayodhya passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top