വിഷ്ണുജയുടെ മരണം: ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി; ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം എളങ്കൂരില്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയും സ്റ്റാഫ് ആയിരുന്ന പ്രഭിനെ സസ്‌പെന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാന്റ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്.
2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞു ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. സ്ത്രീധനം നല്‍കിയത് കുറവെന്നും പറഞ്ഞും പീഡിപ്പിച്ചുവെന്നും ജോലി ഇല്ലെന്ന് പറഞ്ഞും ഉപദ്രവമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.
കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ വളരെയധികം അവഹേളിച്ചിരുന്നുവെന്ന് സഹോദരിമാരായ ദിവ്യയും ദൃശ്യയും ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. കണ്ടാല്‍ പെണ്ണിനെ പോലെ തോന്നില്ലെടക്കം വിഷ്ണുജയോട് പറഞ്ഞിരുന്നുവെന്നും സഹോദരിമാര്‍ പറയുന്നു. ഇത്രയും മാരകമായ പ്രശ്നങ്ങളാണ് അനുഭവിച്ചിരുന്നതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളുവെന്നും വിഷ്ണുജയുടെ കൂടെകൊണ്ടു പോകാന്‍ അടക്കം അവന് ബുദ്ധിമുട്ടായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും ദിവ്യയും ദൃശ്യയും വ്യക്തമാക്കി.
Story Highlights : Vishnuja’s death : husband Prabhin suspended from service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here