അമ്മയോടൊപ്പം പുണ്യസ്നാനം ചെയ്ത് വിജയ് ദേവരകൊണ്ട

പ്രയാഗ്‌രാജിലെത്തി പുണ്യസ്നാനം നടത്തി വിജയ് ദേവരകൊണ്ട . അമ്മ മാധവിയോടൊപ്പമാണ് താരം കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്.
ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് , അമ്മയോടൊപ്പം കൈക്കൂപ്പി നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത് . VD12 ആണ് താരത്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം.
Read Also: ‘മറക്കാനാവാത്ത അനുഭവം’; മഹാകുംഭമേളയിൽ സ്നാനം നടത്തി ഡി കെ ശിവകുമാറിന്റെ മകൾ
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ നിരവധി രാഷ്ട്രീയ നേതാക്കളും , സെലിബ്രിറ്റികളും ഉൾപ്പെടുന്നു.അടുത്തിടെ ജയസൂര്യ , സംയുക്ത തുടങ്ങിയ നിരവധി മലയാളി താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
Story Highlights : Vijay Devarakonda takes holy dip in Mahakumbh at Prayagraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here