Advertisement

വില 40 കോടി , ഭാരം 1,101 കിലോ ; ഗിന്നസ് റെക്കോർഡിൽ ഇടം നേടി ഇന്ത്യയുടെ സ്വന്തം നെല്ലൂർ പശു

February 11, 2025
2 minutes Read

ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റ് ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യൻ ഇനമായ നെല്ലൂർ പശു.1,101 കിലോഗ്രാമാണ് ഈ പശുവിന്റെ ഭാരം. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലയേറിയ പശുവായ നെല്ലൂർ വിറ്റുപോയത് 4.8 മില്യൺ ഡോളറിനാണ് (ഏകദേശം 40 കോടി രൂപ).വിയറ്റിന–19 എന്നു പേരുള്ള ഇതിന് സാധാരണ നെല്ലൂർ പശുക്കളുടെ രണ്ടു മടങ്ങ് ഭാരമാണുള്ളത്.

Read Also: എ ഐ സാധ്യതകൾ അതിശയകരം, ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ കഴിയും; പ്രധാനമന്ത്രി

അസാധാരണമായ ജനിതകശാസ്ത്രവും ശ്രദ്ധേയമായ ശാരീരിക സവിശേഷതകളും കാരണം ഇവ ആഗോളതലത്തിൽ പോലും അംഗീകാരം നേടിയിട്ടുണ്ട്. ടെക്സാസിലെ ഫോർട്ട് വർത്തിൽ നടന്ന “ചാമ്പ്യൻ ഓഫ് ദി വേൾഡ്” മത്സരത്തിൽ വിയറ്റിന-19 മിസ് സൗത്ത് അമേരിക്ക കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ഓങ്കോൾ മേഖലയാണ് ഇവയുടെ സ്വദേശം ,ഇതിനാൽ തന്നെ ഓങ്കോൾ ഇനം എന്നും ഇവയെ അറിയപ്പെടുന്നു.നെല്ലൂർ പശുക്കളെ ലോകത്ത് ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്.1800-കളിൽ ബ്രസീലിലെ കന്നുകാലി വ്യവസായം ആരംഭിച്ചതുമുതൽ നെല്ലൂർ പശുക്കൾ ഒരു നിർണായക ഘടകമാണ്.അതിതീവ്ര താപനിലയെ നേരിടാനുള്ള കഴിവും, രോഗ പ്രതിരോധശേഷിയും, ചിലവ് കുറഞ്ഞ പരിപാലനവും ഇവയുടെ സവിശേഷതയാണ്. ഇവയൊക്കെയാണ് വിയറ്റിന–19 ആഗോളതലത്തിൽ പോലും ഏറെ പ്രിയപ്പെട്ടതാകുന്നത്.

Story Highlights :An Indian Nelore cow has set a Guinness record for selling for Rs 40 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top