കിംഗ്ഡവുമായി വിജയ് ദേവരകൊണ്ട ; ടീസറിൽ സൂര്യയുടെ ശബ്ദം

ലൈഗർ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ വമ്പൻ പരാജയത്തിന് ശേഷം ആരാധകരെ ഞെട്ടിച്ച് കൊണ്ട് തിരിച്ചു വരവ് നടത്താൻ ‘കിംഗ്ഡം’ എന്ന പാൻ ഇന്ത്യൻ ചിത്രവുമായി വിജയ് ദേവരക്കൊണ്ട. നിലവിൽ മൂന്ന് ഭാഷകളിൽ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ, ടീസറിന്റെ തമിഴ് പതിപ്പിന് ശബ്ദം നൽകിയിരിക്കുന്നത് നടൻ സൂര്യയാണ്.
ഹിന്ദിയിൽ രൺബീർ കപൂറും തെലുങ്കിൽ ജൂനിയർ എൻ.ടി.ആർ ഉം ആണ് ശബ്ദം നൽകിയിരിക്കുന്നത്. 2 ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മലയാളികളായ ഗിരീഷ് ഗംഗാധരനും, ജോമോൻ ടി ജോണും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.
മെയ് 30ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുന്ന കിംഗ്ഡം ഒരു സ്പൈ ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങളും കൊലപാതകങ്ങളും പോരാട്ടവും എല്ലാം ടീസറിൽ കാണാം. അവിടേയ്ക്ക് ഒരു തലവൻ വരും എന്ന സൂര്യയുടെ വാചകത്തോടെയാണ് വിജയ സേതുപതിയുടെ കഥാപാത്രത്തെ കാണിക്കുന്നത്.
അനിരുദ്ധ് രവിചന്ദര് സംഗീതം നൽകുന്ന കിംഗ്ഡത്തിൽ വിജയ് ദേവരക്കൊണ്ടയുടെ നായികയാകുന്നത് ഭാഗ്യശ്രീ ബോസ് ആണ്. നവീൻ നൂലിയാണ്, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ ഫിലൻസും ചേർന്നാണ് കിങ്‌ഡം നിർമ്മിച്ചിരിക്കുന്നത്.
Story Highlights : vijay devarkonda’s kingdom teaser is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here