Advertisement

‘കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് തരൂര്‍ പറയുന്നതില്‍ തെറ്റില്ല’ ; കെ എസ് ശബരീനാഥന്‍

February 15, 2025
6 minutes Read
sabarinathan

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളരുകയാണ് എന്ന് തരൂര്‍ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍. ഡോ :തരൂരിന്റെ ലേഖനത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചില ‘cherrypicked’ മാനദണ്ടങ്ങള്‍ക്കപ്പുറം സ്റ്റാര്‍ട്ട് അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകള്‍ കൂടി അദ്ദേഹം പരാമര്‍ശിച്ചാല്‍ പൂര്‍ണതലഭിക്കുമായിരുന്നുവെന്നും അതോടൊപ്പം ഈ വിഷയത്തില്‍ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോള്‍ ഡോ തരൂരിന് ചിലതുകൂടി ചേര്‍ത്തുപറയാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സമയത്താണ് ഒരു സ്റ്റാര്‍ട്ടപ്പ് പോളിസി രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികള്‍ രൂപീകരിച്ചുവെന്നും വ്യക്തമാക്കുന്നു. കാലക്രമേണ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നപ്പോള്‍ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തുവെന്നും വ്യക്തമാക്കുന്നു. കേരളത്തിന്റെ വളര്‍ച്ചക്കായി ഒരുമിച്ചു നില്‍ക്കാമെന്നും പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും ശബരി ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം വളരുകയാണ് എന്ന് ഡോ:തരൂര്‍ പറയുന്നതില്‍ തെറ്റില്ല. ഇതിന്റെ ഭാഗമായി നില്‍ക്കുന്നവരില്‍ പലരും സുഹൃത്തുക്കളാണ്,അവര്‍ക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സര്‍ക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവര്‍ കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

ഡോ :തരൂരിന്റെ ലേഖനത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചില ‘cherrypicked’ മാനദണ്ടങ്ങള്‍ക്കപ്പുറം സ്റ്റാര്‍ട്ട് അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകള്‍ കൂടി അദ്ദേഹം പരാമര്‍ശിച്ചാല്‍ പൂര്‍ണതലഭിക്കുമായിരുന്നു. അതോടൊപ്പം ഈ വിഷയത്തില്‍ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോള്‍ ഡോ തരൂരിന് ചിലതുകൂടി ചേര്‍ത്തുപറയാമായിരുന്നു.

കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം ഒരു continuum ആണ്.2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സമയത്താണ് ഒരു സ്റ്റാര്‍ട്ട് അപ്പ് പോളിസി രൂപീകരിച്ചത്.അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാര്‍ട്ട് അപ്പ് വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികള്‍ രൂപീകരിച്ചു. കാലക്രമേണ സ്റ്റാര്‍ട്പ്പുകള്‍ വളര്‍ന്നപ്പോള്‍ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തു.

ഈ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയിലാണ് ഉമ്മന്‍ ചാണ്ടി സാര്‍ മരണപെട്ടപ്പോള്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഔദ്യോഗിക പത്രകുറിപ്പില്‍ ”കേരളത്തില്‍ സ്റ്റാര്‍ട്പ്പ് അപ്പ് ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറപാകിയ ധീഷണശാലി ‘ the visionary, who laid the foundation for the vibrant start-up ecosystem in Kerala’ എന്നെഴുതിയത്.

കേരളത്തിന്റെ വളര്‍ച്ചക്കായി ഒരുമിച്ചു നില്‍ക്കാം,പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണ്.

More power to our startups

Story Highlights : K S Sabarinadhan support Shashi Tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top