Advertisement

‘TP ശ്രീനിവാസനെ തല്ലിയത്, അഭിപ്രായം 9 വർഷം മുമ്പ് SFI വ്യക്തമാക്കിയതാണ്, പുതുതായി ഒരു മാപ്പ് ജനിക്കേണ്ടതില്ല’: പി എം ആർഷോ

February 17, 2025
2 minutes Read

വിദ്യാർത്ഥി ആയിരിക്കുക എന്നതാണ് എസ്എഫ്ഐയുടെ പ്രായപരിധിയെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ. TP ശ്രീനിവാസനെ തല്ലിയത്. അഭിപ്രായം 9 വർഷം മുമ്പ് SFI വ്യക്തമാക്കിയതാണ്. 2025 ലും അതേ നിലപാട് തന്നെയാണ്. പുതുതായി ഒരു മാപ്പ് ജനിക്കേണ്ടതില്ല.

SFI യുടെ നിലപാടിൽ അണുവിട വ്യത്യാസമില്ല. തട്ടിക്കൂട്ട് വിദേശ സർവകലാശാലകൾ വരണ്ട. അങ്ങനെയൊരു സാഹചര്യം നിലവിലില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗവർണറുടെ നടപടിക്കെതിരെ ശക്തമായ സമരം നയിക്കാൻ കഴിഞ്ഞുവെന്നും ആർഷോ പറഞ്ഞു.

സ്വകാര്യ സർവകലാശാല വിഷയത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. റാഗിങ്ങിന് എതിരായ ശക്തമായ നിലപാടാണ് എക്കാലവും എസ്എഫ്ഐ സ്വീകരിച്ചിട്ടുള്ളത്. മെമ്പർഷിപ്പ് ക്യാമ്പയിൻ മുൻപേ തന്നെ ആന്റി റാഗിംഗ് ക്യാമ്പയിൻ ആണ് ക്യാമ്പസുകളിൽ ഏറ്റെടുക്കാറ്.

എസ് എഫ് ഐ സംസ്ഥാന സമ്മേളനം നാളെ മുതൽ തിരുവനന്തപുരത്ത് നടക്കും. 18,19,20 തീയതികളിലാണ് സമ്മേളനം നടക്കുക. കൊടി കൊടിമര ദീപശിഖാ ജാഥകൾ നാളെ തിരുവനന്തപുരത്തെത്തും. 19ന് രാവിലെ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനം 4 മണിക്ക് ക്യൂബൻ അംബാസിഡർ ഉദ്ഘാടനം ചെയ്യും. 1630000 മുകളിൽ അംഗങ്ങൾ സംഘടനയിൽ ഉണ്ട്. എസ് എഫ് ഐയെ ഇല്ലാതാക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ വിമർശനങ്ങളെ തള്ളിക്കളയുന്നുവെന്നും പി എം ആർഷോ വ്യക്തമാക്കി.

Story Highlights : P M Arsho on tp sreenivasan attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top