പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ഇന്ന് ടോൾ പിരിക്കില്ല; തീരുമാനം എംഎൽഎയുമായി നടത്തിയ ചർച്ചയിൽ

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ഇന്ന് ടോൾ പിരിക്കില്ല. തിങ്കളാഴ്ച മുതൽ ടോൾ പ്ലാസ്സയുടെ അഞ്ച് കിലോമീറ്ററിന് പുറത്തുള്ളവരിൽ നിന്നും ടോൾ പിരിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നു. പി പി സുമോദ് എം എൽ എ ടോൾ കമ്പനി അധികൃതരുവായി നടത്തിയ അനൗദ്യോഗികമായ ചർച്ചയിലാണ് ടോൾ പിരിക്കില്ലെന്ന് തീരുമാനിച്ചത്.
ടോൾ പ്ലാസ്സയുടെ അഞ്ച് കിലോമീറ്റർ പുറത്തുള്ളവർ മാസപാസ്സ് എടുക്കണമെന്ന നിർദ്ദേശം തിങ്കളാഴ്ച മുതൽ നൽകുമെന്ന് ടോൾ കമ്പനി അധികൃതർ അറിയlച്ചു. ശാശ്വത പരിഹാരത്തിനായി ഈ മാസം 28 മുൻപ് കരാർ കമ്പനിയുമായി ചർച്ച നടത്തുമെന്ന് പി പി സുമോദ് എം എൽ എ അറിയിച്ചു. അഞ്ച് കിലോമീറ്റർ ഉള്ളവർക്ക് സൗജന്യ യാത്രയും അതിനുമുകളിലുള്ള ആറ് പഞ്ചായത്തിൽ ഉള്ളവർക്ക് മാസ പാസ് എന്ന സംവിധാനവുമാണ് ടോൾ കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്.
ടോൾ പിരിക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് അറിയിച്ച് ജനകീയ സമരസമിതികളും,രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിരുന്നു. നിലവിലുള്ള ആറു പഞ്ചായത്തുകൾക്ക് സൗജന്യം തുടരണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. വടക്കഞ്ചേരി, വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
Story Highlights : Toll will not be collected from local residents at Panniyankara Toll Plaza today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here