Advertisement

‘ശശി തരൂരിനെ അഭിനന്ദിക്കണം; കുട്ടനാട് സീറ്റ് CPIM ഏറ്റെടുക്കണം; തോമസ് കെ തോമസ് പോഴൻ MLA’; വെള്ളാപ്പള്ളി നടേശൻ

February 17, 2025
2 minutes Read

ശശി തരൂരിനെ പ്രശംസിച്ചും തോമസ് കെ തോമസ് എംഎൽഎയെ വിമർ‌ശിച്ചും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശശി തരൂരിനെ അഭിനന്ദിക്കണമെന്നും ആർക്കും അടിമപ്പെടാതെ ഉള്ളതു പറയുന്നയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശശി തരൂർ പറയുന്നത് സാമൂഹിക സത്യം. അതിനെ കോൺഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശശി തരൂർ വിദ്യാസമ്പന്നനാണെന്നും ആരുടെ കയ്യിൽ നിന്നും പണം പിരിക്കാത്തയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തരൂരിന പണ്ടേ വളഞ്ഞിട്ട് ആക്രമിക്കുന്നവരാണ് കോൺഗ്രസുകാർ. സത്യങ്ങളെ കണ്ടുപഠിച്ചു അത് പുറത്തു പറയുന്ന ആളാണ് തരൂരെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. തോമസ് കെ തോമസ് പോഴൻ എംഎൽഎയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘പ്രതിപക്ഷം സർക്കാരിന്റെ ബി ടീം; മന്ദബുദ്ധികളായ UDF എൽഡിഎഫിന്റെ പ്രചാരണം ഏറ്റെടുക്കുന്നു’; കെ സുരേന്ദ്രൻ

തോമസ് കെ തോമസിന് എംഎൽഎ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേട്ടൻ മരിച്ചപ്പോൾ കിട്ടിയ സ്ഥാനമാണ്. എംഎൽഎ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന് വെള്ളപ്പള്ളി ആവശ്യപ്പെട്ടു. എസ്എൻഡിപി നൂറ് ശതമാനം പിന്തുണയ്ക്കുമെന്നും കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാർത്ഥികൾ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിസി ചാക്കോയെയും വെള്ളാപ്പള്ളി വിമർശിച്ചു. പിസി ചാക്കോ നിൽക്കുന്നിടം നാല് കഷ്ണമാക്കും. ആളില്ല പാർട്ടിയിൽ ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷൻ ആകാം ചാക്കോ വടി വെച്ചിടത്ത് കുട വയ്ക്കില്ല.

Story Highlights : Vellapally Natesan praises Shashi Tharoor and criticizes Thomas K Thomas MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top