Advertisement

നിർണായക ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യ, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്; 229 റൺസ് വിജയലക്ഷ്യം

February 20, 2025
1 minute Read

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം. ബംഗ്ലാദേശിനെതിരെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം മുഹമ്മദ് ഷമി. ഹർഷിത് റാണ മൂന്നും, അക്സർ പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടിയ തൗഹിദ് ഹ്രിദോയ് യാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

ജേക്കര്‍ അലിയുടെയും തൗഹിദ് ഹൃദോയിയുടെയും ചെറുത്തുനിൽപ്പാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. ജേക്കര്‍ അലിയുടെ ക്യാച്ച് രോഹിത് ശർമ നഷ്ടപ്പെടുത്തിയതിന് വലിയ വില നൽകേണ്ടിവന്നു. 100നുള്ളിൽ തീർക്കാവുന്ന മത്സരമാണ് ജേക്കര്‍ അലി-തൗഹിദ് ഹൃദോയ് ചെറുത്തുനിൽപ്പിലൂടെ ബംഗ്ളാദേശിനെ 200 കടത്തിയത്. ജേക്കർ അലി 68. തൗഹിദ് ഹൃദോയ് 100 റൺസുകൾ നേടി.

ആദ്യ ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാരിനെ(0) കുടുക്കിയാണ് ഷമി വിക്കറ്റ് വേട്ട തുടങ്ങിയത്. മെഹ്ദി ഹസന്‍ മിറാസിനെ(5), ജേക്കര്‍ അലിയെയും(68), തന്‍സിബ് ഹസന്‍ ഷാക്കിബിനെയും(0) പുറത്താക്കിയ ഷമി ടസ്കിന്‍ അഹമ്മദിനെ കൂടി വീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു.

10 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം തികച്ചു. ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോര്‍ഡും ഷമി സ്വന്തമാക്കി.

Story Highlights : Champions trophy 2025 ind vs ban live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top