റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം, തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ; താരത്തിന് പരുക്കില്ല

റെയ്‌സിങ് മത്സരത്തിനിടെ നടൻ അജിത്തിന്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു. സ്പെയിനിലെ വലൻസിയയിൽ പോർഷേ സ്പ്രിന്റ് റെയ്‌സിങ് ഇവന്റിന് ഇടയിൽ ആയിരുന്നു അപകടം. കാർ മറ്റൊരു കാറിൽ കൂട്ടിയിടിച്ചു. താരത്തിന് പരുക്കില്ല. അപകടം സംഭവിച്ചത് ആറാം റൗണ്ടിലാണ്.
അപകടത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോർഷെ സ്പ്രിന്റ് ചലഞ്ച് ടൂർണമെന്റിൽ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടമാണിത്.
ഈ മാസം ആദ്യം പോർച്ചുഗലിലെ എസ്റ്റോറിൽ അപകടമുണ്ടായി. ദുബൈയിലെ റേസിനിടെയും അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. പരീശിലനത്തിനിടെ ബാരിയറിൽ ഇടിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ അജിത്തിനെ വാഹനത്തിൽ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറിൽ അജിത് പരിശീലനം തുടരുകയും ചെയ്തിരുന്നു.
Story Highlights : ajith kumar minor injuries car crash spain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here