Advertisement

ഡൽഹിയിൽ പ്രതിപക്ഷത്തെ നയിക്കാൻ അതിഷി

February 23, 2025
2 minutes Read
atishi

മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി മർലേനയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഡൽഹി നിയമസഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവാണ് അതിഷി. ഇതോടെ ഡൽഹി നിയമസഭയിൽ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉണ്ടാകും.

അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാവുമെന്നും അതിഷി മര്‍ലേന പ്രതികരിച്ചു.

അഴിമതിക്കേസിനെ തുടർന്ന് ജയിലിൽ കിടന്ന ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ അരവിന്ദ് കേജരിവാൾ നിർബന്ധിതനായപ്പോൾ ചുമതലയേറ്റെടുത്ത എഎപിയുടെ നേതാവായിരുന്നു അതിഷി.

Read Also: തെലങ്കാന നാഗർകുർണൂലിലെ ടണൽ അപകടം; കല്ലും ചെളിയും തടസം, രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

ഫെബ്രുവരി 5ന് നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയാണ് 27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയത്. 22 സീറ്റുകളാണ് എഎപിക്ക് ഡൽഹിയിൽ നേടാനായത്. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണ് അതിഷി.

Story Highlights : Atishi appointed Leader of Opposition in Delhi Assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top