സ്‌പിൻ കെണിയിൽ വീണ് പാകിസ്താൻ, ഇന്ത്യയ്ക്ക് 242 റൺസ് വിജയലക്ഷ്യം

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 242 റൺസ് വിജയലക്ഷ്യം. 49.4 ഓവറിൽ 241 റൺസിന് പാക് നിരയിൽ എല്ലാവരും പുറത്താവുകയായിരുന്നു. സൗദ് ഷക്കീല്‍ (76 പന്തിൽ 62), ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ബാബർ അസം ( 26 പന്തിൽ 23), ഖുഷ്ദിൽ ഷാ 38(38) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഇമാം ഉൾ ഹഖ് (10), തയ്യബ് താഹിർ (4) സൽമാൻ ആഗ(19) ഷഹീൻ അഫ്രീദി(0) നസീം ഷാ(14) ഹാരിസ് റൗഫ്(8) എന്നിവരാണ് മറ്റ് സ്‌കോറർമാർ.
ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്ന്, പാണ്ട്യ രണ്ടും,അക്‌സർ പട്ടേൽ, ജഡേജ, ഹർഷിത് റാണ എന്നിവർ ഒരു വിക്കറ്റും നേടി. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഷമിക്ക് ഈ മത്സരത്തിൽ തിളങ്ങാനായില്ല. വിക്കറ്റു പോകാതിരിക്കാൻ പരമാവധി പ്രതിരോധിച്ചാണ് പാക് താരങ്ങൾ കളിച്ചത്. സ്കോർ 151 ൽ നിൽക്കെയാണ് പാകിസ്താന്റെ മൂന്നാം വിക്കറ്റു വീഴ്ത്തുന്നത്. തുടർന്ന് വിക്കറ്റുകൾ തുടരെ വീഴുകയായിരുന്നു. വിക്കറ്റ് വീഴ്ചയിലും പാക് നിരയിൽ ആക്രമിച്ച് കളിച്ചത് ഖുഷ്ദിൽ ഷാ ആയിരുന്നു.
മത്സരത്തിന്റെ ആദ്യ ഏഴോവറുകളില്‍ ഇന്ത്യയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ആദ്യ വിക്കറ്റ് വീഴ്ത്തിയത് പേസർ ഹാർദിക് പാണ്ഡ്യയായിരുന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ഒൻപതാം ഓവറിൽ ബാബറിനെ പുറത്താക്കി. പിന്നാലെ ഇമാമിനെ അക്ഷർ പട്ടേൽ റൺഔട്ടാക്കി.
ബംഗ്ലദേശിനെ നേരിട്ട അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. അതേസമയം പാകിസ്താൻ ടീമിൽ ഒരു ഒരു മാറ്റമുണ്ട്. പരുക്കേറ്റ ഫഖർ സമാനു പകരം, ഇമാം ഉൾ ഹഖ് പ്ലേയിങ് ഇലവനിലെത്തി.
ടീം: രോഹിത് ശര്‍മം (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാകിസ്താന്‍: ഇമാമുല്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍ റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ഷാ, ഷഹീന്‍ അഫ്രീദി, നസീംഷാ, ഹാരിസ് റൗഫ്, അബ്‌റാര്‍ അഹ്‌മദ്.
Story Highlights : Ind vs pak champions trophy 2025 live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here