മന്ത്രിയെവിടെ? ആര് ഉത്തരം പറയും; ആറളത്ത് മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. ദമ്പതികളുടെ മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞു നിർത്തി നാട്ടുകാരുടെ പ്രതിഷേധം. ആന മതിൽ എത്രയും വേഗത്തിൽ നിർമ്മിക്കണമെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രതിഷേധക്കാർ പറയുന്നു. കളക്ടറുൾപ്പടെയുള്ള അധികാരികൾ പ്രദേശത്ത് എത്തിയാൽ മാത്രമേ ആംബുലൻസ് വിട്ട് നല്കുകയുള്ളൂവെന്ന് നാട്ടുകാർ.
വനം വകുപ്പിന്റെ അനാസ്ഥയാണ് മതിൽ നിർമ്മാണം ഇഴഞ്ഞുപോകാൻ കാരണം. മനുഷ്യരേക്കാൾ കാട്ടാനകൾക്കാണ് അധികാരികൾ പ്രാധാന്യം നല്കുന്നത്. 2020തിലാണ് ആനമതിൽ കെട്ടാനായി അനുമതി കിട്ടിയത് എന്നാൽ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞാണ് നിർമ്മാണം സ്തംഭിച്ചിരിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ആനകൾ ജനവാസമേഖലയിലേക്ക് എത്തുന്നത്. എംഎൽഎ മൈതാനപ്രസംഗം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും നാട്ടുകാർക്ക് വേണ്ടി എന്ത് നടപടിയാണ് അദ്ദേഹം എടുത്തതെന്നും പ്രതിഷേധക്കാർ ചോദിച്ചു. 20 ത് പേരാണ് ഫാമിനകത്ത് മാത്രമായി മരിച്ചത്. ആര് ഇതിനൊക്കെ ഉത്തരം പറയും. ജില്ലാ ഭരണകൂടം സ്ഥലത്തെത്തി ഉറപ്പുനല്കണമെന്നും 3500 ഓളം ആളുകളാണ് പ്രദേശത്ത് താമസിക്കുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി.
Read Also: ആറളം ഫാമിലെ കാട്ടാന ആക്രമണം; വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനംമന്ത്രി
അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ മരിച്ച സംഭവം സങ്കടകരം എന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ആറളം ഫാമിലെ അടിക്കാട് വെട്ടിയിട്ടില്ല. ആന മതിൽ നിർമ്മാണം നീണ്ടു പോയതടക്കമുള്ള കാര്യങ്ങൾ വന്യമൃഗ ശല്യത്തിന് കാരണമായിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും ഇക്കാര്യങ്ങൾ പരിശോധിച്ച് ജില്ലാ കളക്ടർ സർക്കാറിന് റിപ്പോർട്ട് നൽകും.വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : Protest by locals in Aralam farm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here