ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; പിന്നില്‍ അരാജക സംഘങ്ങളെന്ന് എം വി ഗോവിന്ദന്‍; കേരളത്തിലെ ആശമാര്‍ മെച്ചപ്പെട്ട സ്ഥിതിയിലെന്ന് ശ്രീമതി

ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. ആയിരം രൂപ വേതവം 7000 ആക്കി ഉയര്‍ത്തിയത് ആരാണെന്ന് ചിന്തിക്കണമെന്നും കേരളത്തിലെ ആശമാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്നും പി കെ ശ്രീമതി പറഞ്ഞു. അതേസമയം സമരത്തിന് പിന്നില്‍ അരാജക, അരാഷ്ട്രീയ വിഭാഗങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. (Cpim criticizes asha worker’s protest)
അരാജക, അരാഷ്ട്രീയ വിഭാഗങ്ങള്‍ ആശമാരെ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. എന്നിരിക്കിലും വര്‍ഗസമരത്തിന്റെ ഭാഗമായി നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഒരു സമരങ്ങളേയും തള്ളിപ്പറയില്ലെന്നും എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ സമരങ്ങളെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോയി തെരുവില്‍ ആശമാരെ ഒരു ഉപകരണമായി ഉപയോഗിക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സമരത്തെ സിപിഐഎം തള്ളിയതോടെ സമരക്കാര്‍ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സര്‍ക്കാര്‍ . ജോലിയ്ക്ക് എത്താത്ത ആശമാരെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിച്ച് ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഉത്തരവ്. തിരികെ ജോലിയാല്‍ പ്രവേശിക്കാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. പകരം ചുമതലയെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് നല്‍കും. സര്‍ക്കാര്‍ ജോലി കളയുമെന്ന് ഭയക്കുന്നില്ലെന്ന് സമരക്കാര്‍ പറഞ്ഞു.
Story Highlights : Cpim criticizes asha worker’s protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here