ഖുറേഷിയുടെ വലംകൈ ‘സയീദ് മസൂദ്’ ആരെന്ന് വിവരിച്ച് പൃഥ്വിരാജ്

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ സിനിമയെക്കുറിച്ചുള്ള ചില സൂചനകൾ നൽകിയിരിക്കുകയാണ്.
[Prithviraj Sukumaran as Zayed Masood]
മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി ഏബ്രഹാമിന്റെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘എമ്പറേഴ്സ് ജനറൽ’ എന്ന വിശേഷണത്തോടെയാണ് താരം ചിത്രത്തിലെത്തുന്നത്.
Read Also: എമ്പുരാനിലെ എന്റെ മികച്ച പ്രകടനം മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനിൽ ; ടൊവിനോ തോമസ്
ഖുറേഷി എബ്രാമിന്റെ പടത്തലവനായിട്ടായിരുന്നു പൃഥ്വിരാജ് ഒന്നാം ഭാഗത്തില്‍ വേഷമിട്ടത്. എന്നാല്‍ കുറച്ചധികം കഥാ പശ്ചാത്തലമുണ്ട് രണ്ടാം ഭാഗത്തില്‍ പൃഥ്വിരാജിന്. സയീദ് മസൂദിനും ഒരു ലോകമുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്. എങ്ങനെയാണ് ഖുറേഷി സയീദിന്റെ ജീവിതത്തിലേക്ക് വരുന്നത് എന്ന് എമ്പുരാനില്‍ വ്യക്തമാകും. ലൂസിഫര്‍ അവസാനിക്കുമ്പോള്‍ ഖുറേഷിയെ തൊടാൻ കഴിയുന്ന ആരും ഈ ലോകത്തില്ലല്ല എന്ന ധാരണയിലാണ് നമ്മള്‍ സിനിമ കണ്ട് പിരിയുന്നത്. ലൂസിഫറിലെ ആ ധാരണ ശരിക്കും സത്യമായിരുന്നോ? എമ്പുരാനിലെ സ്വന്തം കഥാപാത്രത്തെ പരിചയപ്പെടുത്തുകയായിരുന്ന വീഡിയോയിൽ പൃഥ്വിരാജ് പറയുന്നതിങ്ങനെയാണ്.
മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയും ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാര്‍ച്ച് 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.
Story Highlights : Prithviraj Sukumaran as Zayed Masood in L2E Empuraan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here