പുനെയില്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന MSRTC ബസില്‍ യുവതിയെ ബലാത്സംഗം ചെയ്തു; സംഭവം പൊലീസ് സ്റ്റേഷന് തൊട്ടരികെ

മഹാരാഷ്ട്രയിലെ പുനെയില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വച്ച് 26 വയസുള്ള യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. പുനെയിലെ തിരക്കേറിയ സ്വര്‍ഗേറ്റ് ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന എംഎസ്ആര്‍ടിസി ബസിനുള്ളിലാണ് ലൈംഗിക അതിക്രമം നടന്നത്. സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയ്ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. (Pune Woman Raped Inside Bus Parked Just 100 Metres From Police Station)
ചൊവ്വാഴ്ച വെളുപ്പിനാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്റില്‍ യുവതി ബസ് കാത്ത് നിന്നപ്പോള്‍ ഒരാള്‍ എവിടെ പോകുകയാണെന്ന് ചോദിക്കുകയും ഈ ബസ് നിങ്ങള്‍ പോകേണ്ട സ്ഥലത്തേക്കാണെന്നും കയറി ഇരുന്നാല്‍ ഇപ്പോള്‍ വിടുമെന്നും യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. യുവതി തന്റെ നാടായ ഫാല്‍ടാനിലേക്ക് പോകാനാണ് ബസ് സ്റ്റാന്റിലെത്തിയത്. ആറിനും ആറരയ്ക്കുമിടയിലാണ് കൃത്യം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തന്നെ ഉപദ്രവിച്ചയാള്‍ തന്നെ ചേച്ചീ എന്നാണ് വിളിച്ചതെന്നും അക്രമി പറഞ്ഞ ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് തീരെ വെളിച്ചമുണ്ടായിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. താന്‍ ബസിനുള്ളില്‍ നിന്ന് നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ലെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ബസ് സ്റ്റാന്റില്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാത്ത അധികൃതര്‍ക്കെതിരെയും വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്.
Story Highlights : Pune Woman Raped Inside Bus Parked Just 100 Metres From Police Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here