Advertisement

‘സമരത്തിന് പോയാല്‍ ജോലി പോകും’; ചിറയിന്‍കീഴില്‍ ആശമാരെ സിഐടിയു നേതാക്കള്‍ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി

February 27, 2025
2 minutes Read
CITU leaders threatened asha workers

സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആശാവര്‍ക്കേഴ്‌സ് സമരം തുടരുന്നതിനിടെ ചിറയിന്‍കീഴില്‍ ആശ വര്‍ക്കേഴ്‌സിനെ വീട് കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി.സമരത്തിന് പോയാല്‍ ജോലി ഇല്ലാതാക്കുമെന്ന് സിഐടിയു നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കോഴിക്കോടും കണ്ണൂരും ബദല്‍ സമരവുമായി സിഐടിയു രംഗത്തെത്തിയിട്ടുമുണ്ട്. (CITU leaders threatened asha workers)

സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അതിശക്തമായി മുന്നോട്ടു പോകുമ്പോഴാണ് ബദല്‍ സമരവുമായി സിഐടിയു രംഗത്തെത്തുന്നത്.സംസ്ഥാന സര്‍ക്കാരിനെതിരെയല്ല കേന്ദ്രസര്‍ക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നാണ് സിഐടിയു നിലപാട്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യം സിഐടിയുവിന്റെ സമരത്തിന് പിന്നിലുണ്ട്.കോഴിക്കോടും കണ്ണുരുമാണ് ബദല്‍ സമരം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഞങ്ങളും സമരം നടത്തിയിട്ടുണ്ടെന്നും ഇന്ന് സെക്രട്ടറേറ്റിന് മുന്നില്‍ സമരം നടത്തുന്നവര്‍ ചെയ്തതുപോലെ ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്ന രീതിയിലേക്ക് സമരം പോയിട്ടില്ലെന്നും സിഐടിയു പറഞ്ഞു.

Read Also: അന്തരീക്ഷത്തിൽ മുളകുപൊടി പടർന്നു, പത്തടിപ്പാലത്ത് കണ്ണുനീറി യാത്രക്കാർ; ഫയർഫോഴ്സ് സംഘം സ്ഥലത്ത്

ഗൂഢാലോചനയുടെ ഭാഗമായാണ് ഈ സമരമെന്നും ‘സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നുമാണ് സിഐടിയു നിലപാട്. സിഐടിയുവില്‍ ആരും സെക്രട്ടറിയേറ്റ് മുന്നില്‍ സമരത്തിന് പോയിട്ടില്ല. സമരത്തിന് പോയവര്‍ തിരിച്ചു ജോലി പ്രവേശിക്കണം ഇല്ലെങ്കില്‍ അത് ജോലിയെ ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു നേതാക്കള്‍. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ തുടരുന്ന സമരം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതോടെ ഒന്നു കൂടി ശക്തമാക്കാന്‍ ആണ് തീരുമാനം.നിയമസഭാ സമ്മേളനം തുടങ്ങുന്ന മൂന്നിന് മാര്‍ച്ച് നടത്തുമെന്ന് സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights : CITU leaders threatened asha workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top