Advertisement

‘ലഹരി കേസുകളിൽ അധികവും DYFI, SFI പ്രവർത്തകർ, ലഹരിക്ക് എതിരെ UDF ‘നോ ഡ്രഗ് നോ ക്രൈം’ ഉപവാസം നടത്തും’: എം എം ഹസൻ

February 27, 2025
3 minutes Read
mm hassan anil antony bjp

UDF യോഗം – തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തുവെന്ന് എം എം ഹസൻ. സർക്കാർ നിസംഗതക്കെതിരെയാണ് മാർച്ച്‌ ഏപ്രിൽ മാസത്തിൽ പ്രക്ഷോഭം നടത്തും. കേരളത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം വർദ്ധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിലുള്ളത്. അവർക്ക് നിയമ സഹായം ചെയ്ത് നൽകുന്നത് സിപിഐഎമാണ്. കൊലപാതകികൾക്ക് സംരക്ഷണം നൽകുന്ന സർക്കാരും, ആഭ്യന്തരമന്ത്രിയുമാണ്.

കേരളത്തെ ലഹരിയുടെ പറുദീസയായി മാറ്റിയത് പിണറയി സർക്കാരാണ്. കൊലപാതകങ്ങളുടെ അടിസ്ഥാനം ലഹരിയാണ്. എക്സൈസും, പൊലീസും മൗനം തുടരുന്നു. ലഹരി കേസുകളിൽ അധികവും DYFI, SFI പ്രവർത്തകർ ഉൾപ്പെടുന്നുവെന്നും എം എം ഹസൻ വിമർശിച്ചു.

ലഹരികേസിലെ പ്രതികളെ പിടികൂടാൻ തടസം നിൽക്കുന്നത് DYFI പ്രവർത്തകരാണ്. ലഹരിക്ക് എതിരെ UDF ഉപവാസ സമരം നടത്തും. മാർച്ച് 5 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസം ‘നോ ഡ്രഗ് നോ ക്രൈം ‘ നടത്തും.

SCST ഫണ്ട്‌ വെട്ടികുറച്ച നിലപാടിനെതിരെ മാർച്ച്‌ 13 ന് കൊച്ചിയിൽ പ്രതിഷേധം നടത്തും. ഏപ്രിൽ 4 ന് തദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ UDF രാപകൽ സമരം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്‌ വെട്ടികുറച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുക.

വനം – വന്യ ജീവി ആക്റ്റ് പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവികളെ വെടിവെച്ചു കൊല്ലാൻ കർഷകർക്ക് അനുമതി കൊടുക്കണം. ഫോറെസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തും. ഏപ്രിൽ 21- മുതൽ വരെ UDF ന്റെ തീരദേശ ജാഥ നടക്കും.

കടൽ മണൽ ഖനനത്തിരെയും പ്രതിഷേധം ഉയർത്തും. പ്രതിപക്ഷ നേതാവ് സമരം നയിക്കും.കടൽ മണൽ – വനം പ്രേശ്നങ്ങളിൽ ഒരുമിച്ച് സമരം ചെയ്യാൻ LDF കൺവീനർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഐഎം ഈ വിഷയങ്ങളിൽ ഇരട്ടതാപ്പാണ് സ്വീകരിക്കുന്നത്.

LDF, സിപിഐഎമുമായി സഹകരിച്ച് സമരം ചെയ്യാൻ UDF ഇല്ലെന്നും എം എം ഹസൻ അഭിപ്രായപ്പെട്ടു. ബിജെപക്കെതിരെ സിപിഐഎം ഒരു വശത്ത് സമരം ചെയുന്നു മറുവശത്ത് സന്ധി. ബിജെപി നേതാവ് പി കെ കൃഷ്ണദാസ് സിപിഐഎം വേദിയിൽ സംസാരിച്ചത് ഇതിന് ഉദാഹരണം.

UDF മുന്നണി വിപുലികരരണം ഇപ്പോൾ ഇല്ല. അൻവർ മുന്നണിക്കൊപ്പം സഹകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തിലാവും മുന്നണി വിപുലിക്കരരണം ഉണ്ടാകുക. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യണ്ട കാര്യമില്ല. മുന്നണിയിലുള്ളവർക്ക് അത്തരം ആശങ്കൾ ഇല്ലെന്നും ഹസൻ വ്യക്തമാക്കി.

Story Highlights : m m hassan against ldf govt. protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top