യുവജനത കടുത്ത തൊഴിൽ സമ്മർദ്ദത്തിൽ; ഒന്നാം സ്ഥാനത്ത് ഐടി ജീവനക്കാർ, കണ്ടെത്തൽ യുവജന കമ്മീഷൻ നടത്തിയ പഠനത്തിൽ

സംസ്ഥാനത്തെ 80 ശതമാനത്തില്‍ കൂടുതല്‍ യുവജനങ്ങളും ജോലിയില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നതായി പഠന റിപ്പോര്‍ട്ട്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മാനസിക സംഘര്‍ഷം കൂടുതല്‍. കൂടുംബവും ജോലിയും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.
ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്ന സെബാസ്റ്റ്യൻ എന്ന യുവതി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു യുവജന കമ്മീഷന്‍ വിഷയത്തില്‍ പഠനം നടത്തിയത്. അഞ്ച് തൊഴില്‍ മേഖലയില്‍ 30 വയസിനും 40 വയസിനും ഇടയിലുള്ള 1548 പേര്‍ക്കിടയിലായിരുന്നു പഠനം. ഇതില്‍ കൂടുതല്‍ ജോലി സമ്മര്‍ദ്ദം നേരിടുന്നത് ഐടി മേഖലയിലുള്ളവരാണ്. 84.3 ശതമാനം. രണ്ടാം സ്ഥാനത്ത് മീഡിയ മേഖലയിലുള്ളവരാണ്. 83.5 ശതമാനം. ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയിലെ 80.6 ശതമാനവും, ഗിഗ് എക്കോണമിയില്‍ 75.5 ശതമാനവും കടുത്ത തൊഴില്‍ സംഘര്‍ഷത്തിലാണ്. റീട്ടെയില്‍- ഇന്‍ഡസ്ട്രിയല്‍ തൊഴില്‍ മേഖലയിലുള്ളവര്‍ക്കാണ് താരതമ്യേന തൊഴില്‍ സമ്മര്‍ദ്ദം കുറവ്. പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് സ്ത്രീകളാണെന്നും പഠനത്തിൽ പറയുന്നു.
Read Also: അച്ചടക്കത്തോടെ ജോലി ചെയ്യുന്നതാണ് എനിക്കിത്രയും സിനിമകൾ ലഭിക്കാൻ കാരണം ; ധ്യാൻ ശ്രീനിവാസൻ
ഹെല്‍ത്ത് ഓഫ് യൂത്ത് അറ്റ് വര്‍ക്ക് എന്ന പേരില്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. തൊഴില്‍ സ്ഥാപനങ്ങളില്‍ കൃത്യമായി സ്ട്രസ്സ് ഓഡിറ്റ് നടത്തണമെന്നും, സ്ഥാപനങ്ങളില്‍ റീക്രിയേഷന്‍ കോര്‍ണറുകള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. അടുത്ത ഘട്ടമായി വിവിധ തൊഴില്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കാനാണ് യുവജന കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
Story Highlights : Young people are under intense job pressure; Youth Commission study report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here