റിയോ രാജ് നായകനാകുന്ന തമിഴ് ചിത്രം ‘സ്വീറ്റ് ഹാർട്ട്’, ഒപ്പം ഗോപിക രമേശും രഞ്ജി പണിക്കരും

‘ജോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റിയോ രാജ് നായകനാകുന്ന ‘സ്വീറ്റ് ഹാർട്ടി’ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മലയാളി താരം ഗോപിക രമേശ് നായികയാകുന്ന ചിത്രത്തിൽ രഞ്ജി പണിക്കരും, നെൽസൺ ദിലീപ് കുമാർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റെഡ്‌ഡിൻ കിങ്‌സ്‌ലിയും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുത്തൻ തലമുറയുടെ വേറിട്ട പ്രണയ സങ്കല്പങ്ങളാണ് സ്വിനീഥ് എസ്. കുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം.
പ്രണയത്തെ കുറിച്ച് വ്യത്യസ്ത സങ്കല്പങ്ങൾ ഉള്ള നായകനും നായികയും മാതാപിതാക്കളുടെ താല്പര്യത്തിനു വിപരീതമായി ബന്ധം പ്രണയ ബന്ധം മുന്നോട്ട് കൊണ്ടുപോകുകയും, പെൺകുട്ടി ഗര്ഭിണിയാകുകയും ചെയ്യുന്നതിനെ തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രം പ്രതിപാദിക്കുന്നത് എന്ന് ട്രെയ്ലറിൽ കാണാൻ സാധിക്കും.
വൈ.എസ്.ആർ ഫിലിംസിന്റെ ബാനറിൽ യുവൻ ശങ്കർ രാജ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതവും യുവൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത് മധൻ കാർക്കി, അറിവ്, വിഘ്‌നേശ് രാമകൃഷ്ണ, റിയോ രാജ്, എം.സി സന്ന, കെളിത്തീ ആൻഡ് ഗാന പ്രകാശ് എന്നിവർ ചേർന്നാണ് എന്നത് ശ്രദ്ധേയമാണ്. ബാലാജി സുബ്രമണ്യം ഛായാഗ്രഹണവും, തമിഴ് അരസം എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്ന ‘സ്വീറ്റ് ഹാർട്ട്’ മാർച്ച് 7 ന് തിയറ്ററുകളിലെത്തും.
Story Highlights :Sweet heart trailer is out now…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here