Advertisement

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മര്‍ദനത്തനിരയായ തടവുകാരിയെ ജയില്‍ മാറ്റി: തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റം

February 28, 2025
2 minutes Read
Karanavar-murder-case-

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മര്‍ദനത്തനിരയായ തടവുകാരിയെ ജയില്‍ മാറ്റി. കണ്ണൂര്‍ വനിതാ ജയിലില്‍ മര്‍ദ്ദനത്തിരയായ നൈജീരിയന്‍ പൗര ജൂലിയെ തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഷെറിന്‍കണ്ണൂര്‍ വനിതാ ജയിലിലാണ് കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നൈജീരിയന്‍ പൗരയായ തടവുകാരി കുടിവെള്ളം എടുക്കാന്‍ പോയപ്പോള്‍ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് കേസ്. മര്‍ദ്ദനമേറ്റ തടവുകാരിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍അസാധാരണ വേഗത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് വിവാദമായിരുന്നു. ജയിലിലെ നല്ലനടപ്പും മാനസാന്തരവും നിയമപരമായ അര്‍ഹതയും പരിഗണിച്ചാണ്ജയില്‍ മോചനത്തിന് ശുപാര്‍ശ നല്‍കിയതെന്ന് ജയില്‍ ഉപദേശക സമിതി അംഗം തന്നെ ന്യായീകരിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണ്.ഷെറിന്, ശിക്ഷ കാലയളവിലും മോചന ശിപാര്‍ശയിലും രാഷ്ട്രീയ ഉന്നതരുടെ സഹായം കിട്ടിയെന്നാണ് ആരോപണം. ഇതിനിടെയാണ് പുതിയ കേസ്.

Story Highlights : The prisoner who was beaten by Karanavar murder case accused Sherin has been transferred to jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top