Advertisement

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വഷളായി; കൃത്രിമശ്വാസം നൽകുന്നു

March 1, 2025
1 minute Read

റോമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വഷളായി. ശ്വാസതടസത്തെ തുടർന്ന് മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകുന്നു. ചികിത്സ തുടരുന്നുവെന്ന് വത്തിക്കാൻ. ന്യുമോണിയ ബാധയെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിൽ കഴിഞ്ഞമാസം 14നാണ് പ്രവേശിപ്പിച്ചത്.

ആശുപത്രിക്കുള്ളിലെ ചാപ്പലിൽ കഴിഞ്ഞദിവസം മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായി ഡോക്ടേഴ്സ് അറിയിച്ചു. മൂക്കിൽ ട്യൂബിലൂടെ ഓക്സിജൻ നൽകിയിരുന്നത് ഓക്സിജൻ മാസ്കിലൂടെയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വഷളായത്.

Read Also: ഗസ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും; രണ്ടാംഘട്ട ചർച്ചകൾ ആരംഭിച്ചു

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഈമാസം പതിനാലിന് ആണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്‌സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Story Highlights :Pope Francis has new medical setback

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top