Advertisement

പാർക്കിങിനെ ചൊല്ലി തർക്കം; വർക് ഷോപ്പ് ജീവനക്കാരന് പമ്പ് ഉടമയുടെ ക്രൂരമർദ്ദനം

March 1, 2025
1 minute Read

തിരുവനന്തപുരം നന്ദിയോട് വർക്ക്ഷോപ്പ് ജീവനക്കാരന് പമ്പ് ഉടമയുടെ ക്രൂരമർദ്ദനം. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മർദനത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു .

ചൊവ്വാഴ്ചയാണ് നന്ദിയോടുള്ള വർക് ഷോപ്പിന് പരിസരത്ത് വച്ച് ജീവക്കാരനെ പമ്പ് ഉടമ ക്രൂരമായി മർദ്ദിച്ചത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് ജീവനക്കാരൻ അഖിൽജിത്ത് പറയുന്നു.

ട്രാവലർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. മർദ്ദനമേറ്റ അഖിൽ ജിത്ത് പമ്പുടമ മിഥുനെതിരെ പാലോട് പൊലീസിൽ പരാതി നൽകി.പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന ആരോപണവും ജീവനക്കാരൻ അഖിൽ ജിത്ത് ഉന്നയിക്കുന്നു.

Story Highlights : Workshop employee brutally assaulted by pump owner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top