Advertisement

‘പ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ല’; ഭീഷണി പ്രസംഗവുമായി യൂത്ത് ലീഗ് നേതാവ്

March 1, 2025
1 minute Read

പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി മുസ്ലീം യൂത്ത് ലീഗ് മലപ്പുറം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യുഎ റസാഖ്. പ്രവർത്തകരെ വേട്ടയാടിയാൽ പൊലീസുകാർ വീട്ടിൽ കിടന്ന് ഉറങ്ങില്ലെന്നാണ് ഭീഷണി. പൊലീസ് സ്റ്റേഷന് അകത്ത് കയറാനും മടിയില്ല. ലീഗിന്റെ നേതാക്കളുടെ വീട്ടിൽ അനാവശ്യമായി പൊലീസ് കയറിയാൽ തിരിച്ചും വേട്ടയാടും. നിയമപരമായും അല്ലാതെയും പൊലീസിനെ നേരിടുമെന്നും യൂത്ത് ലീഗ് നേതാവ് പറയുന്നു.

തിരൂരങ്ങാടിയിലെ ലീഗ് നേതാക്കളുടെ വീട്ടിൽ അർദ്ധ രാത്രിയിൽ പൊലീസ് പരിശോധന നടത്തി.
എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ലീഗിന്റെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിന് എതിരല്ല.
എന്നാൽ അനാവശ്യമായി വേട്ടയാടാൻ സമ്മതിക്കില്ല. നേരത്തെ പോക്കിരിത്തരം കാണിച്ച പൊലീസുകാരും ഇന്ന് ഓഫീസുകൾ കയറി ഇറങ്ങുകയാണെന്ന് യു എ റസാഖ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് ഭീഷണി പ്രസംഗം.

Story Highlights : Youth League leader threatening speech against police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top