തിരുവനന്തപുരം വിതുരയിൽ 16 കാരന് സമപ്രായക്കാരുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം വിതുരയിൽ പതിനാറുകാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞമാസം 16 നാണ് തൊളിക്കോട് പനയ്‌ക്കോട് സംഭവം നടക്കുന്നത്. മർദ്ദന ദൃശ്യങ്ങൾ ട്വന്റിഫോറിൻ ലഭിച്ചു. പെൺകുട്ടിയെ കുറിച്ച് മോശം പറഞ്ഞുവെന്നാരോപിച്ചായിരുന്നു മർദ്ദനം. വാഴ തോപ്പിൽവെച്ചാണ് വിദ്യാർത്ഥിക്ക് മർദ്ദനമേൽക്കുന്നത്. സംഘം ചേർന്ന് കുട്ടിയുടെ തലയിൽ കൈകൊണ്ട് ആഞ്ഞടിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു.
Read Also: ഷഹബാസ് കൊലപാതകം: പോലീസിന്റെ ആവശ്യം അംഗീകരിച്ചു, പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
മർദ്ദന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് മർദ്ദന ദൃശ്യങ്ങൾ നാട്ടിൽ പ്രചരിച്ചതോടെയാണ് രക്ഷിതാക്കൾ ഇന്നലെ വിവരം അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസിൽ ഇന്ന് കുടുംബം പരാതി നല്കുകയായിരുന്നു. സംഭവത്തിൽ 3 വിദ്യാർത്ഥികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കാനുള്ള ഒരുങ്ങിയിരിക്കുകയാണ് പൊലീസ്.
Story Highlights : A 16-year-old boy was brutally beaten in Vithura, Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here