Advertisement

‘പുരുഷപ്രേത’ത്തിനു ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ‘സംഘർഷ ഘടന’യുടെ ട്രെയ്ലർ പുറത്ത്

March 2, 2025
3 minutes Read

റൈഫിൾ ക്ലബ്ബിലൂടെ ശ്രദ്ധേയനായ വിഷ്ണു അഗസ്ത്യ പ്രധാന വേഷത്തിലെത്തുന്ന കൃഷാന്ത് സംവിധാനം ചെയുന്ന സംഘർഷ ഘടനയുടെ ട്രെയ്ലർ പുറത്ത്. ചിത്രത്തിൽ സനൂപ് പടവീടൻ, രാഹുൽ രാജഗോപാൽ, ഷിനാസ് ഷാൻ, സൈലേഷ് കെ ലക്ഷ്മി, മൃദുല മുരളി, ജെയിൻ ആൻഡ്രൂസ്, അഖിൽ രാജ്, എവ്‌ലിൻ ജോബിൻ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്.

ട്രെയിലറിൽ അനിമൽ പ്ലാനറ്റിനെയും ഡിസ്കവറി ചാനലിനെയും ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള വിവരണമാണ് ട്രെയ്ലറിലുള്ളത്. വളരെ അസ്വാഭാവികവും വ്യത്യസ്തവുമായ പ്രമേയ സ്വീകരണം, കഥ പറച്ചിൽ, എഡിജിറ്റിങ് പാറ്റേൺ, കഥാപാത്രങ്ങൾ ഒക്കെ കൃഷാന്തിന്റെതായി പുറത്തുവന്ന ചിത്രങ്ങളുടെ പ്രത്യേകതകളാണ്. പുരാതന ചൈനീസ് സാഹിത്യകാരൻ സുൻ റ്റ്സു എഴുതിയ ദി ആർട്ട് ഓഫ് വെയർ എന്ന പുസ്തകത്താതെ അടിസ്ഥാനമാക്കിയാണ് സംഘർഷ ഘടന ഒരുക്കിയിരിക്കുന്നത്.

കൃഷാന്ത് ഫിലിംസും, ജോക്കർ റീൽസും ചേർന്ന് നിർമ്മിക്കുന്ന ‘സംഘർഷ ഘടന’യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രയാഗ് മുകുന്ദൻ ആണ്. രാജേഷ് നാരോത്ത് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ കൃഷാന്ത് തന്നെയാണ്. നിരവധി ചലച്ചിത്ര മേളകളിൽ മികച്ച നിരൂപക പ്രശംസ ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും വരാനിരിക്കുന്ന ചിത്രങ്ങളുടെ ലൈനപ്പിൽ കൃഷ്ണാന്തും ഉണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Story Highlights : “After ‘Purushapretham’, Krishanth’s next directorial venture ‘Sangharsha Ghatana’s trailer is out.”



ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top