Advertisement

മണിപ്പൂരിൽ വീണ്ടും കർഫ്യൂ; ഇംഫാൽ വെസ്റ്റ് ജില്ലയിൽ രാത്രിയാത്രകൾക്ക് വിലക്ക്

March 2, 2025
2 minutes Read
manipur curfew

മണിപ്പൂരിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 8 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ. അടിയന്തര സാഹചര്യങ്ങളിൽ ഇളവ് അനുവദിക്കുമെങ്കിലും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. [Curfew again in Manipur]

Read Also: ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടം ഉടന്‍: റവന്യു വകുപ്പ് തയാറാക്കിയ ചട്ടത്തിന് അംഗീകാരം നല്‍കി നിയമവകുപ്പ്

പൊതുസമാധാനവും സുരക്ഷയും മുൻനിർത്തിയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടുന്നതിനും ആയുധങ്ങളോ അപകടകരമായ വസ്തുക്കളോ കൈവശം വയ്ക്കുന്നതിനും വിലക്കുണ്ട്. 2023-ലെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163(2) പ്രകാരമാണ് ജില്ലാ മജിസ്‌ട്രേറ്റ് മയങ്‌ലാങ്‌ബം രാജ്കുമാർ സിംഗ് ഉത്തരവിട്ടത്.

Story Highlights : Curfew again in Manipur; No night travel in Imphal West district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top