Advertisement

‘കരുൺ നായർ ടീമിൽ കളിക്കാൻ താത്പര്യം അറിയിച്ചിരുന്നു, കേരളത്തിലെ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്’; KCA പ്രസിഡന്റ്

March 2, 2025
2 minutes Read

വിവാദങ്ങൾക്കുള്ള മറുപടിയാണ് കേരള ടീമിൻറെ വിജയ കുതിപ്പെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് 24 നോട്. കെസിഎയുടെ ദീർഘനാളത്തെ അധ്വാനത്തിനുള്ള ഫലമാണ്. കേരളത്തിൽ ടീമിന് വൻ സ്വീകരണം ഒരുക്കും.

കരുൺ നായർ കളിക്കാൻ താത്പര്യമുണ്ടെന്ന് നേരത്തെ കെ സി എ യെ അറിയിച്ചിരുന്നു. അന്ന് ടീമിൽ അദ്ദേഹത്തിന് ഇടം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. കേരളത്തിലെ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കെസിഎ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ കെസിഎക്കെതിരെ ശശി തരൂര്‍ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഒരു ഇന്ത്യന്‍ താരത്തിന് ചേര്‍ന്ന ഉത്തരവാദിത്തത്തോടെ അല്ല സഞ്ജു പെരുമാറുന്നതെന്ന് ജയേഷ് ജോര്‍ജ് അന്ന് പറഞ്ഞിരുന്നു.സഞ്ജു പലതവണ അച്ചടക്കലംഘനം കാണിച്ചിട്ടും കെസിഎ കണ്ടില്ല എന്ന് നടിച്ചു.

യുവതാരങ്ങള്‍ക്ക് മാതൃകയാകേണ്ട ആളാണ് സഞ്ജു സാംസണ്‍. പലപ്പോഴും സഞ്ജു തോന്നുന്നതുപോലെയാണ് പെരുമാറുന്നത്. ഈ വര്‍ഷം കര്‍ണാടകക്കെതിരായ രഞ്ജി മത്സരത്തിനുശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്ന പേരില്‍ സഞ്ജു ക്യാമ്പില്‍ നിന്നും പോയി. എന്താണ് മെഡിക്കല്‍ എമര്‍ജന്‍സി എന്ന് അറിയിച്ചില്ല. അപ്പോഴും സഞ്ജുവിനെ പിന്തുണച്ചു.

ടീം സെലക്ഷനു മുന്‍പ് ഡിസിസിഐ സിഇഒ വിളിച്ച് സഞ്ജുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്നാണ് കെസിഎ മറുപടി നല്‍കിയത്. അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ ടി20 ടീമില്‍ സഞ്ജു ഉള്‍പ്പെട്ടതെന്നും കെസിഎ പ്രസിഡന്റ പ്രതികരിച്ചു.

അതേസമയം രഞ്ജി ട്രോഫി ഫൈനലിൽ നിലവിലെ റൺസ് അനുസരിച്ച് കേരളത്തിന് ജയ സാധ്യത കുറവാണ്. മത്സരം സമനിലയിൽ അവസാനയിച്ചാലും വിദർഭയ്ക്ക് കപ്പ് നേടാം. അഞ്ചാം ദിവസം രാവിലെ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരെ പുറത്താക്കാൻ കേരളത്തിന് സാധിച്ചു. 295 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 135 റൺസെടുത്താണ് കരുൺ നായർ പുറത്തായത്.

ആദിത്യ സർവതെയ്ക്കാണ് വിക്കറ്റ്.പരമാവധി വേ​ഗത്തിൽ വിദർഭയെ ഓൾ ഔട്ടാക്കാൻ സാധിച്ചാലെ കേരളത്തിന് മത്സരത്തിൽ ഇനി പ്രതീക്ഷകൾ ബാക്കിയുള്ളു. നിലവിൽ വിദർഭയുടെ ലീഡ് 300 റൺസ് കടന്നു.

120 ഓവർ പിന്നിടുമ്പോൾ വിദർഭ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന ശക്തമായ നിലയിലാണ്. നിലവിൽ വിദർഭയുടെ ലീഡ് 347 ലേക്കെത്തി. അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്.

നേരത്തെ മൂന്നാം ദിവസം ഒടുവിൽ ഒന്നാം ഇന്നിം​ഗ്സിൽ കേരളം 342 റൺസിൽ എല്ലാവരും പുറത്തായിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിം​ഗ്സിൽ 379 റൺസാണ് നേടിയത്. 37 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഇനി രഞ്ജി കിരീടം സ്വന്തമാക്കാൻ മത്സരം വിജയിക്കണം. സമനില ആണെങ്കിൽ വിദർഭ കിരീടം സ്വന്തമാക്കും.

Story Highlights : Karun Nair shows interest to play with kerala KCA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top