Advertisement

ഡാർക്ക് വെബ്ബിലൂടെ പണം നൽകി; ഇന്റർനാഷണൽ തപാൽ ഓഫീസ് വഴി മയക്കുമരുന്ന് കടത്ത്; യുവാവ് അറസ്റ്റിൽ

March 2, 2025
2 minutes Read

ഇന്റർനാഷണൽ തപാൽ ഓഫീസ് വഴി ഫ്രാൻസിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെമ്പായം സ്വദേശി അതുൽ കൃഷ്ണൻ ആണ് പിടിയിലായത്. ഡാർക്ക് വെബ്ബിലൂടെയാണ് ഇയാൾ പണം നൽകിയത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഇയാളെ കൊച്ചിയിൽ നിന്നുള്ള എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ഫ്രാൻസിൽ നിന്നുമാണ് മയക്കുമരുന്ന് വരുത്തിയത്. ഫ്രാന്‍സില്‍ നിന്നാണ് എംഡിഎംഎ ഓര്‍ഡര്‍ ചെയ്തത്. എറണാകുളത്തുള്ള ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ പാഴ്‌സല്‍ എത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ എക്‌സൈസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തീരുവനന്തപുരം സ്വദേശിയാണ് മയക്കുമരുന്ന് വരുത്തിച്ചതെന്ന് കണ്ടെത്തിയത്.

Read Also: കാസർഗോഡ് ക്ലിനിക്കിലെത്തിയ രോഗിയെ പീഡിപ്പിച്ചു; ഡോക്ടർക്കെതിരെ ലൈംഗിക പരാതി

ലഹരി വാങ്ങുന്നതിനായി ബിറ്റ് കോയിനാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായം തേടാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

Story Highlights : Man arrested for Drug trafficking through International Post Office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top